സൂപ്പർ ഓവറിൽ ഒമാനെ തോൽപ്പിച്ച് നമീബിയയുടെ ജയം

Date:

Share post:

ലോകകപ്പ് ടി20യിലെ ആവേശകരമായ മത്സരത്തിൽ നമീബിയ ഒമാനെ തോൽപ്പിച്ചു. സൂപ്പർ ഓവറിലാണ് നമീബിയയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഒമാന് 109 റൺസ് മാത്രമേ എടുക്കാൻ ആയിരുന്നുള്ളൂ. 34 റൺസ് എടുത്ത ഖാലിദ് കെയ്ലും 22 റൺസ് എടുത്ത സീഷാനും മാത്രമാണ് ഒമാനായി കുറച്ചെങ്കിലും സംഭാവന നൽകിയത്.നമീബിയയുടെ ട്രമ്പിൽമാൻ നാലു വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ നമീബിയക്കും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഫ്രൈലിങ്ക് 45 റൺസ് എടുത്തെങ്കിലും മറ്റാരും കാര്യമായ പിന്തുണ നൽകിയില്ല. അവസാന ഓവറിൽ അഞ്ച് റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ നാല് റൺസ് മാത്രമേ അവസാന ഓവറിൽ എടുക്കാനായുള്ളൂ. അവസാന പന്തൽ ജയിക്കാൻ 2 റൺ വേണ്ടപ്പോൾ ഒരു ബൈ ഓടിയാണ് കളി സൂപ്പർ ഓവറിൽ എത്തിയത്.

സൂപ്പർ ഓവറിൽ ആദ്യ ബാറ്റു ചെയ്ത നമീബിയ 21 റൺസ് എടുത്തു.4 പന്തിൽ 13 റൺസ് എടുത്ത വീസെയുടെ മികവിലായിരുന്നു മുന്നേറ്റം. വീസ തന്നെയാണ് നമീബിയക്ക് ആയി ബൗൾ ചെയ്തതും. ഒമാന് 10 റൺസ് മാത്രമാണ് എടുക്കാനായത്. ഇതോടെ നമീബിയ സൂപ്പർ ഓവർ വിജയം സ്വന്തമാക്കുകയായിരുന്നു.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...