ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബായിൽ സർക്കാർ ജീവനക്കാർക്ക് ജൂണിൽ ശമ്പളം നേരത്തെ ലഭിക്കും. ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ഉത്തരവനുസരിച്ച് ജൂൺ 13-നാണ് ദുബായിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുക. ഇതോടെ ജീവനക്കാർക്ക് കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാനും സാധിക്കും. അതേസമയം ചന്ദ്രൻ ദൃശ്യമാകുന്ന സമയത്തെ ആശ്രയിച്ച് യുഎഇ നിവാസികൾക്ക് ബലിപെരുന്നാളിന് അഞ്ച് ദിവസം വരെ അവധി ലഭിക്കുമെന്നാണ് വിലയിരുത്തൽ.