കായികരംഗത്ത് സാമൂഹിക സർഗ്ഗാത്മകതയും പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള ശക്തമായ പങ്കാളിത്തവും നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ദുബായ് സംഘടിപ്പിക്കുന്ന ഗവൺമെൻ്റ് ഗെയിംസ് അഞ്ചാം പതിപ്പ് പുരോഗമിക്കുന്നു. സീസൺ അഞ്ചിൻ്റെ മൂന്നാം ദിനം കായികതാരിങ്ങൾക്ക് പിന്തുണയുമായി ദുബായി കിരീടാവകാശി ഷെയ്ഖ് ഹംദാൻ മേളയിലെത്തി.
ലോകമെമ്പാടുമുള്ള 194 ടീമുകളാണ് നാല് ദിവസത്തെ കായിക മാമാങ്കത്തിൽ പങ്കെടുക്കുന്നത്. റഷ്യയിലെ മോസ്കോ 157.6 പോയിൻ്റുമായി അവസാന റൌണ്ടിലേക്ക് യോഗ്യതനേടി. 156.7 പോയിൻ്റുമായി ഡെന്മാർക്കിലെ കോപ്പൻഹേഗൻ രണ്ടാം സ്ഥാനത്തും. റഷ്യയിലെ സെൻ്റ് പീറ്റേഴ്സ്ബർഗ് 156.4 പോയിൻ്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ഫ്രാൻസിലെ മാർസെയ് 154.3 പോയിൻ്റുമായി നാലാം സ്ഥാനത്താണ്.
ദുബായ് ഗവൺമെൻ്റ് ഗെയിംസിലെ ഏറ്റവും വലിയ പതിപ്പാണ് ഇക്കുറി നടക്കുന്നത്. ഗവൺമെൻ്റ് ഗെയിംസ് ദുബായുടെ വാർഷിക കായിക കലണ്ടറിലെ ഒരു സുപ്രധാന സംഭവമായും മാറിയെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ഷൈയ്ഖ് ഹംദാനൊപ്പം കായിക മേളയുടെ സംഘാടകരും ഔദ്യോഗിക പങ്കാളികളുടെ പ്രതിനിധികളും ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു സീസണിലായി ഡിപി വേൾഡാണ് മേളയുടെ പ്രധാന സ്പോൺസർമാർ.