ഒമാനിൽ കനത്ത മഴ തുടരുന്നു. ഈ പശ്ചാത്തലത്തിൽ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൊതു, സ്വകാര്യ, അന്തർദേശീയ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും.
അതേസമയം സ്കൂളിന്റെ കഴിവുകളെ അടിസ്ഥാനമാക്കി ക്ലാസുകൾ ഓൺലൈനായി നടത്താമെന്നും അധികൃതർ വ്യകതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇതേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി നൽകിയിരുന്നു.