വലിയപെരുന്നാളിനെ വരവേൽക്കാൻ യുഎഇ ഒരുങ്ങി. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പെരുന്നാൾ ആഘോഷിക്കാൻ കാത്തിരിക്കുകയാണോ നിങ്ങൾ. എങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ദുബായിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവയുടെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി.
ദുബായിലെ ക്രീക്ക് പാർക്ക്, അൽ മംസാർ പാർക്ക്, സബീൽ പാർക്ക്, അൽ സഫ പാർക്ക്, മുഷ്‌രിഫ് നാഷണൽ പാർക്ക് എന്നിവ പെരുന്നാൾ അഴധി ദിനങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 11 മണിവരെയാണ് പ്രവർത്തിക്കുകയെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മറ്റ് പാർക്കുകളുടെ പ്രവർത്തന സമയം ഇപ്രകാരമാണ്.
• റെസിഡൻഷ്യൽ മേഖലകളിലെ പാർക്കുകൾ, തടാക പാർക്കുകൾ – രാവിലെ 8 മുതൽ അർദ്ധരാത്രി വരെ
• മുഷ്‌രിഫ് നാഷണൽ പാർക്കിലെ മൗണ്ടൈൻ ബൈക്ക് ട്രെയിൽ, ഹൈക്കിങ് ട്രെയിൽ – രാവിലെ 6 മുതൽ വൈകിട്ട് 7 മണിവരെ
• ദുബായ് ഫ്രെയിം – രാവിലെ 9 മുതൽ രാത്രി 9 മണിവരെ
• ചിൽഡ്രൻസ് സിറ്റി – ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 8 വരെ. വെള്ളി, ശനി ദിനങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ
• ഖുറാനിക് പാർക്ക് – രാവിലെ 8 മുതൽ രാത്രി 10 മണിവരെ
• കേവ് ഓഫ് മിറാക്കിൾസ് ആൻഡ് ഗ്ലാസ് ഹൗസ് – രാവിലെ 9 മുതൽ രാത്രി 8:30 വരെ