വാലൻ്റൈൻസ് ഡേ പ്രമാണിച്ച് ദുബായിൽ പൂക്കളുടെ വിലയിൽ 30 ശതമാനം വർധന

Date:

Share post:

പ്രണയിതാക്കളുടെ ദിനമാണ് നാളെ. വാലൻ്റൈൻസ് ഡേ പ്രമാണിച്ച് ദുബായിൽ പൂക്കളുടെ വിലയിൽ 30 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വാലൻ്റൈൻസ് ഡേയായ ഫെബ്രുവരി 14- എത്തുമ്പോൾ പൂക്കളുടെ വില വീണ്ടും കൂടിയേക്കും.

ഫെബ്രുവരി 14 ലേക്കുള്ള ആഘോഷം ഒരാഴ്ച മുൻപേ ആരംഭിക്കും. ഫെബ്രുവരി 7 ന് റോസ് ഡേ, ഫെബ്രുവരി 8 ന് പ്രൊപ്പോസ് ഡേ, ഫെബ്രുവരി 9 ന് ചോക്ലേറ്റ് ഡേ, ഫെബ്രുവരി 10 ന് ടെഡി ഡേ, ഫെബ്രുവരി 11 ന് പ്രോമിസ് ഡേ, ഫെബ്രുവരി 12 ന് ആലിംഗന ദിനം, ഫെബ്രുവരി 13 ന് ചുംബന ദിനം എന്നിവയാണ് പ്രണയത്തിൻ്റെ ഈ ഏഴ് ദിനങ്ങൾ. അതിനാൽ തന്നെ ഫെബ്രുവരി 7 മുതലേ പൂക്കളുടെ വിലയിൽ വർദ്ധനവ് ഉണ്ടാകും, കഴിഞ്ഞ ഒരാഴ്ചയായി തുടങ്ങിയ വിലക്കയറ്റമാണ് ഇപ്പോൾ 30 ശതമാനം വർദ്ധനവിൽ എത്തിയിരിക്കുന്നത്.

കെനിയ, ഇക്വഡോർ, എത്യോപ്യ, നെതർലാൻഡ്‌സ്, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ദുബായിലേക്ക് പൂക്കൾ സാധാരണയായി ഇറക്കുമതി ചെയ്യുന്നത്. ഈ പ്രദേശങ്ങൾ നിന്നുള്ള റോസാപ്പൂക്കൾ, താമരകൾ, ഓർക്കിഡുകൾ തുടങ്ങിയവ ഉയർന്ന നിലവാരമുള്ളതാണ്.

ഈ രാജ്യത്തെ പൂക്കൾ വാലൻ്റൈൻസ് ഡേ ക്രമീകരണങ്ങൾക്കുള്ള ജനപ്രിയ പൂക്കളാണ്. കൂടാതെ വെളുത്ത താമര, പിങ്ക് റോസ്, ടുലിപ്സ്, ഓർക്കിഡുകൾ, കാർണേഷൻ എന്നിവയും ജനപ്രിയ പൂക്കളാണ്. ഇവയൊക്കെയാണ് പൂവിപണിയിൽ ഡിമാന്റ് കൂടിയ താരങ്ങൾ.

പ്രണയിക്കുന്നവർക്ക് ഈ പ്രണയദിനത്തിലെ പൂവില ഒരു പ്രശ്നമേ അല്ല. എന്തുവില കൊടുത്തും പ്രണയദിനത്തിൽ പൂ വാങ്ങാൻ കാത്തിരിക്കുകയാണ് കമിതാക്കൾ!!!

ജൂലി ശ്രീനി
ജൂലി ശ്രീനി
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...