ഡിസംബർ ഒന്നിന് ദുബായിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

Date:

Share post:

ഡിസംബർ ഒന്നിന് ദുബായിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) ഞായറാഴ്ച പ്രസ്താവനയിൽ അറിയിച്ചു. യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരം നവംബർ 30 ന് പ്രധാനമന്ത്രി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) എത്തുമെന്നും യുഎൻ കാലാവസ്ഥാ ചർച്ചയിൽ പങ്കെടുക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

രണ്ട് ദിവസമാണ് അദ്ദേഹം യുഎഇയിലുണ്ടാകുക. അന്താരാഷ്ട്ര കാലാവസ്ഥാ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കും. കൂടാതെ ഉന്നതല ചർച്ചകൾക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി നടക്കുന്ന വേൾഡ് ക്ലൈമറ്റ് ആക്ഷൻ സമ്മിറ്റിൽ നരേന്ദ്ര മോദി പങ്കെടുക്കും. യുഎൻ കാലാവസ്ഥാ സമിതിക്ക് നിലവിൽ അധ്യക്ഷത വഹിക്കുന്നത് യുഎഇയാണ്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷന്റെ (UNFCCC) കക്ഷികളുടെ 28-ാമത് സമ്മേളനത്തിന്റെ (COP-28) ഉന്നതതല വിഭാഗമാണ് വേൾഡ് ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടി. COP-28 2023 നവംബർ 28 മുതൽ ഡിസംബർ 12 വരെയാണ് യുഎഇ പ്രസിഡൻസിക്ക് കീഴിൽ നടക്കുന്നത്. നേരത്തെ കാലാവസ്ഥാ ഉച്ചകോടിയിൽ മോദി നടത്തിയ പ്രഖ്യാപനത്തിന്റെ തുടർച്ച യുഎഇയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....