ഒമാനും ഇന്ത്യയും ബഹിരാകാശ മേഖലയിൽ സഹരിക്കാനൊരുങ്ങുന്നു

Date:

Share post:

ഒമാനും ഇ​ന്ത്യ​യും ബഹിരാകാശ മേഖലയിൽ സഹകരിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് സ്പേ​സ് റി​സ​ർ​ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​എ​സ്.​ആ​ർ.​ഒ) ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥും പ്ര​തി​നി​ധി സം​ഘ​വും ഒ​മാ​ൻ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ഈ​ദ്​ ഹ​മൂ​ദ് അ​ൽ മ​വാ​ലി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​ഹി​രാ​കാ​ശ, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക രം​ഗ​ത്തെ സ​ഹ​ക​ര​ണ​ത്തെ കു​റി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വ​രും ചർച്ച ചെ​യ്തു. കൂടാതെ പൊ​തു​ താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും ഇരുവരും സം​സാ​രി​ച്ചു.

അതേസമയം ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ പ​രി​പാ​ടി​യി​ൽ ഒ​മാ​നെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന്​ ഐ.​എ​സ്.​ആ​ർ.​ഒ ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ അ​റി​യി​ച്ചി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ ഐ.​എ​സ്.​ആ​ർ.​ഒ ആ​സ്ഥാ​ന​ത്തേ​ക്ക് അ​റ​ബ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം അറിയിച്ചത്. ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ലി അ​മ​ർ അ​ൽ ഷി​ധാ​നി, മ​ന്ത്രാ​ല​യ​ത്തി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

2018ൽ ബ​ഹി​രാ​കാ​ശ സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​ഒ​മാ​നും ഇ​ന്ത്യ​യും ധാ​ര​ണ​യി​ൽ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് ഇ​ന്ത്യ​ൻ കാ​ബി​ന​റ്റ് ഇത് അം​ഗീ​ക​രി​ക്കുകയും ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ സ​ഹാ​യം തേ​ടാ​നു​ള്ള വഴി ഒ​മാ​നെ അറിയിക്കുകയും ചെയ്തു. അതേസമയം അ​ടു​ത്തി​ടെ ഒ​മാ​നി​ൽ​നി​ന്നു​ള്ള ഒ​രു പ്ര​തി​നി​ധി​ സം​ഘം ഐ.​എ​സ്.​ആ​ർ.​ഒ സ​ന്ദ​ർ​ശി​ക്കു​ക​യും ബ​ഹി​രാ​കാ​ശ പ​രി​പാ​ടി​യി​ൽ സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒ​മാ​ൻ വി​ഷ​ൻ 2040ന്റെ ഭാഗമായി ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ത്തി​ൽ പ​ര്യ​വേ​ക്ഷ​ണം നടത്തി ​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​ ഒ​മാ​ൻ ഇപ്പോൾ. കൂ​ടാ​തെ ഉ​ട​ൻ ഒ​രു​ ഉപ​ഗ്ര​ഹം വി​ക്ഷേ​പി​ക്കാ​നു​ള്ള ശ്രമത്തിലുമാണെന്ന് ​അധികൃതർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....