ജിസിസി രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് കൊമേഴ്സ്യല്‍ പ്രൊഫഷനുകള്‍ക്കായി ഇനി വിസയില്ലാതെ ഒമാനിലെത്താം. പുതിയ നിര്‍ദ്ദേശ പ്രകാരം ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ അതത് രാജ്യങ്ങളില്‍ നിന്ന് തന്നെ ഒമാനിലേക്ക് എത്തണമെന്നുമില്ല. എവിടെ നിന്ന് വേണമെങ്കിലും ഒമാനിലേക്ക് എത്താൻ അനുമതിയുണ്ടെന്ന് ഒമാന്‍ എയര്‍പോര്‍ട്സ് സര്‍ക്കുലറില്‍ അറിയിച്ചു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്സ് ആന്‍ഡ് റെസിഡന്‍സിൻ്റെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ നിയമം. മുൻപ് ഏത് ജിസിസി രാജ്യങ്ങളിലെ വിസയാണെന്നത് അനുസരിച്ച് അവിടെ നിന്ന് വന്നാൽ മാത്രമാണ് ഒമാനില്‍ ഓണ്‍ അറൈവല്‍ വിസ നൽകിയിരുന്നത്. ഈ നയമാണ് പരിഷ്കരിച്ചത്. ഇത്തരത്തില്‍ വിസയില്ലാതെ ഒമാനിലെത്തണമെങ്കിൽ ജിസിസി രാജ്യങ്ങളിലെ വിസയ്ക്ക് കുറഞ്ഞത് മൂന്ന് മാസം എങ്കിലും കാലാവധി ഉണ്ടായിരിക്കണം. യാത്രാ വിലക്കുള്ള രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഈ സേവനം ലഭ്യമായിരിക്കില്ല.