സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. സൗദി റോയൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്ന് പരിശോധനയ്ക്ക് വിധേയനായതായിരുന്നു സൗദി ഭരണാധികാരി.
ഒക്ടോബർ 6നാണ് സൽമാൻ രാജാവ് ചികിത്സ തേടിയത്. റോയൽ ക്ലിനിക്ക് നിർദേശ പ്രകാരമാണ് രാജാവിന് പരിശോധനകൾ നടത്തിയത്. കഴിഞ്ഞ മെയ് മാസത്തിലും ജിദ്ദ അൽസലാം കൊട്ടാരത്തിലെ റോയൽ ക്ലിനിക്കിൽ സൽമാൻ രാജാവിന് പരിശോധനകൾ നടത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ രാജാവിൻ്റെ ആരോഗ്യത്തിനായി പ്രത്യേകം പ്രാർത്ഥനകൾ നടത്തിയിരുന്നു.