ഒമാനിൽ 2023 ഏപ്രിൽ 9 മുതൽ ഓഗസ്റ്റ് 3 വരെ നടത്തിവന്ന ഇന്റസ്ട്രിയൽ സർവേയിൽ വിവരങ്ങൾ നൽകാതിരുന്ന വ്യവസായശാലകൾ തങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിൽ നൽകണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കൊമേഴ്‌സ്, ഇന്റസ്ട്രി ആന്റ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. നിയമനടപടികൾ ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് 17നുള്ളിൽ തങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിൽ നൽകണമെന്നും അധികൃതർ അറിയിച്ചു.
വിവരങ്ങൾ നൽകാത്ത സ്ഥാപനങ്ങൾ MoCIIP ഹെഡ്ക്വർട്ടേഴ്സിൽ പ്രവർത്തിക്കുന്ന ഇപ്ലിമെന്റേഷൻ ആന്റ് ഇവാലുവേഷൻ ഓഫ് ദി ഇന്റസ്ട്രിയൽ സ്ട്രാറ്റജി വകുപ്പിലോ, അതാത് ഗവർണറേറ്റുകളിലെ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റുകളിലോ നേരിട്ടെത്തി രേഖകൾ ഹാജരാക്കേണ്ടതാണ്. ഇതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഒമാനിലെ ഇൻഡസ്ട്രിയൽ സോണുകൾ, പോർട്ടുകൾ, ഫ്രീസോണുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്.