ദുബായിൽ സിബിഎസ്ഇ ഓഫീസ് തുറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് യുഎഇ മന്ത്രി സാറാ മുസല്ലവുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.
ദുബായിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) ഓഫീസ് തുറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് വ്യക്തമാക്കിയത് . എമിറേറ്റ്സിലെ ഇന്ത്യൻ കുട്ടികൾ സ്വരാജ്യത്തിന്റെ വേരുകളുമായും പാഠ്യ പദ്ധതികളുമായും നിരന്തര ബന്ധം പുലർത്തുന്നുണ്ട്. ഇതിനായി യുഎഇ നൽകുന്ന പിന്തുണ വളരെ വലുതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഐഐടി ഡൽഹി-അബുദാബി ക്യാമ്പസ് സ്ഥാപിച്ചതിന് മന്ത്രിയെയും നേതൃത്വത്തെയും പ്രധാൻ അഭിനന്ദിച്ചു. ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെയും നയതന്ത്രത്തിന്റെയും മാതൃകയാക്കാൻ ഇത്തരം പദ്ധതികൾക്ക് കഴിയുമെന്ന് കൂടിക്കാഴ്ചയ്ക്കിടെ ധർമേന്ദ്ര പ്രധാൻ പറഞ്ഞു.