ഒക്‌ടോബർ 18ന് ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ സീസൺ 28-ലേക്കുള്ള കിയോസ്‌ക്കുകൾക്കും ഭക്ഷണ വണ്ടികൾക്കുമുള്ള രജിസ്‌ട്രേഷൻ തുടരുന്നു. കടകളും സ്റ്റാളുകളും തുടങ്ങാൻ ലൈസൻസ് വേണ്ടെന്ന് അധികൃതർ അറിയിച്ചു. സംരംഭകർക്ക് സമഗ്ര സേവനങ്ങളും പിന്തുണയും ഗ്ലോബൽ വില്ലേജ് അധികൃതർ വാഗ്ദാനം ചെയ്യുന്നുണ്ട്. കിയോസ്ക് ഘടനകളും ജീവനക്കാരുടെ വീസകൾക്കുള്ള സഹായവുമെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ ഡെസ്റ്റിനേഷൻ ഇൻവെന്ററി മാനേജ്‌മെന്റിനായി സ്റ്റോറേജ് സൗകര്യങ്ങളും ഗ്ലോബൽ വില്ലേജ് അധികൃതർ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം ബ്രാൻഡിങ്ങിനായി സൈനേജ് കമ്പനികളുമായി സഹകരിക്കുന്നതിന് സംരംഭകരെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഇത് ഫെഡറൽ ടാക്സ് അതോറിറ്റി രജിസ്ട്രേഷൻ പിന്തുണയും, നികുതി ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ഇത് കൂടാതെ ഉപഭോക്താക്കൾക്കുള്ള പേയ്‌മെന്റ് പ്രക്രിയ ലളിതമാക്കുന്നതിന് പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) സംവിധാനങ്ങളും ഇലക്ട്രോണിക് പേയ്‌മെന്റ് ടെർമിനലുകളും സ്വന്തമാക്കുന്നതിൽ സഹായിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
എന്നാൽ യൂട്ടിലിറ്റി ബില്ലുകളെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലെന്ന സവിശേഷമായ സൗകര്യവും സംരംഭകർക്ക് പ്രയോജനപ്പെടും. കഴിഞ്ഞ സീസണിൽ 9 ദശലക്ഷം സന്ദർശകരെയാണ് ദുബായ് ഗ്ലോബൽ വില്ലേജ് വരവേറ്റത.
രജിസ്ട്രേഷന് സന്ദർശിക്കേണ്ട വെബ്സൈറ്റ്
https://business.globalvillage.ae/en/expression-of-.