ക്രിസ്തുമസ് ആഘോഷം ഇങ്ങെത്തി കഴിഞ്ഞു. ദിവസങ്ങൾ മാത്രമാണ് ക്രിസ്തുമസിനായി ശേഷിക്കുന്നത്. വിപണിയിൽ ഇനി വ്യത്യസ്തതരം ട്രീകളുടെ വരവായി. ദുബായിലെ സത്വ സ്ട്രീറ്റിൽ പുതിയ ട്രീകൾക്കായി എത്തുന്നത് ധാരാളം പേരാണ്.
യു.എ.ഇ.യുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള താമസക്കാർ ക്രിസ്തുമസ് അലങ്കാര വസ്തുക്കൾക്കായി എത്തുന്നത് സത്വയിലേക്കാണ്. കാനഡയിൽ നിന്നുവരെയുള്ള മരങ്ങൾ ദുബായ് മാർക്കറ്റിനെ ഒരു വിസ്മയഭൂമിയാക്കി മാറ്റുകയാണ്.
അൽ ജദ്ദാഫിൽ താമസിക്കുന്ന ഫിസിയോതെറാപ്പിസ്റ്റായ ഒരു പോളിഷ് പ്രവാസി കരോലിന ബോർജസും ട്രീ വാങ്ങാൻ എത്തിയത് സത്വ മാർക്കറ്റിലാണ്. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ക്രിസ്മസ് ട്രീ വാങ്ങാൻ ഞാൻ ഈ മാർക്കറ്റിൽ വരുന്നു. ഈ വർഷത്തേക്കുള്ള എന്റെ മരം ഞാൻ ഇതിനകം വാങ്ങിക്കഴിഞ്ഞെന്നാണ് അവർ പറയുന്നത്. പോളണ്ടിലെ ഫിർ ട്രീ, അതാണ് ഏറ്റവും ഇഷ്ടമെന്ന്,” ബോർഗെസ് പങ്കിട്ടു.
ക്രിസ്മസ് ട്രീയ്ക്ക് ആവശ്യക്കാർ ഏറെയുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. ദേശീയ ദിന വാരാന്ത്യത്തിൽ, പ്രതിദിനം 90 മരങ്ങൾ വിറ്റെന്നാണ് കച്ചവടക്കാരിൽ ഒരാൾ പറയുന്നത്. ഈ മരങ്ങൾ 45 ദിവസം വരെ വീട്ടിൽ സൂക്ഷിക്കാൻ കഴിയുമെന്ന് നാഷണൽ ഫ്ലവേഴ്‌സ് മാനേജർ ഗുൽഷൻ അബ്ദുൾ ഗഫൂർ പറഞ്ഞു. പഞ്ചസാരയോ കുറച്ച് പാനീയങ്ങളോ ഉപയോഗിച്ച് വെള്ളം കലർത്തി മരത്തിന്റെ ചുവട്ടിൽ ഒഴിച്ചാൽ കുറച്ചധിക കാലം കൂടി ഉണങ്ങാതെ സൂക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. കനേഡിയൻ ഫ്രേസർ ഫിർ മരങ്ങളും ഡെൻമാർക്കിൽ നിന്നുള്ള മരങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്.