റമദാന്‍ ആഘോഷങ്ങളുടെ ഭാഗമാകാന്‍ ദുബായ് എക്സ്പോസിറ്റി. ഹായ് റമദാൻ’ എന്ന പേരിലാണ് പരിപാടി സംഘിടിപ്പിച്ചിരിക്കുന്നത്. മാർച്ച് 3 മുതൽ ഏപ്രിൽ 25 വരെയാണ് എക്സ്പോസിറ്റിയിലെ റമാദാന്‍ ആഘോഷങ്ങൾ. പ്രാര്‍ഥനാ സൗകര്യങ്ങളും പുണ്യമാസത്തിന്റെ പാരമ്പര്യങ്ങളിലേക്കുള്ള കാഴ്ചകളും മനോഹരമായ അന്തരീക്ഷവും രുചികരമായ ഭക്ഷണവും വിശുദ്ധ മാസത്തില്‍ യഥാർത്ഥ ആഘോഷമാണ് വാഗ്ദാനം ചെയ്യുന്നത്.
എക്‌സ്‌പോ 2020 ദുബായ് ലോകത്തെ ഒരുമിച്ചു കൊണ്ടുവന്നതുപോലെ, എക്‌സ്‌പോ സിറ്റി ദുബൈയുടെ ‘ഹായ് റമദാൻ’ വിശുദ്ധ മാസത്തിൽ വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കുമെന്ന് എക്‌സ്‌പോ സിറ്റി ദുബായ് എക്‌സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ അംന അബുൽഹൂൾ പറഞ്ഞു. ഞങ്ങളുടെ സന്ദർശകർക്ക് ലോകത്തിലെ ഏറ്റവും പ്രശസ്തവും അറിയപ്പെടുന്നതുമായ റമദാൻ പാരമ്പര്യങ്ങളിൽ ചിലത് ഒരൊറ്റ സ്ഥലത്ത് കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അൽ വാസൽ ഷോയും സ്‌പോർട്‌സ് ആക്‌റ്റിവിറ്റികളും ഉൾപ്പെടെ എക്സപോസിറ്റിയില്‍ ഉണ്ടാകും. ഹായ് റമദാനിലേക്കുള്ള പ്രവേശനം സൗജന്യമാണ്. അതേസമയം ചില വർക്ക്‌ഷോപ്പുകൾക്കും ഗെയിമുകൾക്കും നിരക്കുകൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി സമയത്ത് സന്ദര്ശകര്‍ക്കായി പെർഫ്യൂമുകളും സമ്മാനങ്ങളും തയ്യൽ ചെയ്ത വസ്ത്രങ്ങളും വാഗ്ദാനം ചെയ്യുന്ന കച്ചവടക്കാരേയും കാണാനാകും.
‘അയൽപക്കം’, ‘സ്വാഗതം’ എന്നീ ഇരട്ട അർത്ഥങ്ങളുള്ള ഒരു അറബി പദമാണ് ഹായ്. യുഎഇയുടെ പരമ്പരാഗത ആഘോഷമായ ഹഖ് അൽ ലൈലയ്ക്ക് മുന്നോടിയായുള്ള വാരാന്ത്യത്തിൽ ആരംഭിക്കുന്ന ഉത്സവം 50 ദിവസത്തിലധികം നീണ്ടുനിൽക്കും. ഇസ്ലാമിക ലോകത്തുടനീളമുള്ള അതുല്യമായ അനുഭവങ്ങൾ പങ്കിടാനാകുംവിധം ഹായ് റമദാൻ സന്ദർശകരെ ഒരു സാംസ്കാരിക യാത്രയിലേക്ക് കൊണ്ടുപോകുമെന്നാണ് നിഗമനം.
പ്രാദേശിക പാചകരീതി മുതൽ അന്താരാഷ്‌ട്ര പാചകരീതിയും ആകർഷകമായ തെരുവ് ഭക്ഷണവും വരെ രുചിക്കാന്‍ അവസരമൊരുങ്ങും. സന്ദർശകർക്ക് ഭക്ഷണ പാനീയങ്ങളുടെ ഒരു നിരയിൽ മുഴുകാനുള്ള അവസരവും ഉണ്ടായിരിക്കും.
എക്സോപിറ്റിയുടെ ഭാഗമായുളള മസ്ജിദില്ഡ ഇഷാ ഉൾപ്പെടെയുള്ള പ്രാർത്ഥനകളും വിശുദ്ധ മാസത്തിൽ അർപ്പിക്കുന്ന പ്രത്യേക തറാവീഹ്, തഹജ്ജുദ് പ്രാർത്ഥനകളും നടത്തും. നോമ്പുതുറ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.