ഒമാനിൽ വേനൽക്കാലത്ത് വൈദ്യുതി ബിൽ സബ്‌സിഡി 30 ശതമാനമായി വർധിപ്പിക്കും

Date:

Share post:

ഒമാനിൽ വേനൽക്കാലത്ത് വൈദ്യുതി ബില്ലിന്റെ സബ്‌സിഡി 30 ശതമാനമായി വർധിപ്പിക്കാൻ തീരുമാനം. വൈദ്യുതിയുടെ ഉപഭോഗം ഏറ്റവും കൂടുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് വൈദ്യുതി ബില്ലിന് സബ്സിഡി വർധിപ്പിക്കാൻ പബ്ലിക് സർവീസ് റഗുലേറ്ററി അതോറിറ്റി തീരുമാനിച്ചത്. നിലവിൽ 15 ശതമാനമാണ് ഇവിടെ സബ്സിഡി നൽകുന്നത്.

രാജ്യത്ത് താമസ വിഭാഗത്തിൽ ഉൾപ്പെടുന്ന എല്ലാ വിഭാഗങ്ങൾക്കും ഈ സബ്സിഡി ബാധകമായിരിക്കും. പുതിയ മാർ​ഗനിർദ്ദേശമനുസരിച്ച് സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും സബ്സിഡി ലഭിക്കും. വേനൽക്കാലത്തെ വൈദ്യുതി ബിൽ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ മന്ത്രിസഭ നിയോ​ഗിച്ച കമ്മീഷൻ വിഷയത്തേക്കുറിച്ച് പഠിച്ചശേഷം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് സർവീസ് റഗുലേറ്ററി അതോറിറ്റി സബ്സിഡി നൽകാൻ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...