ബലി പെരുന്നാൾ ആഘോഷങ്ങൾ അടുത്തെത്തി. ഇത്തവണ ഒമാനിൽ ബലി പെരുന്നാളിന് ഒൻപത് ദിവസത്തെ അവധി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പെരുന്നാൾ ജൂൺ 16ന് ആയേക്കുമെന്നാണ് ജ്യോതിശാസ്ത്ര വിദഗ്ധർ വ്യക്തമാക്കുന്നത്.
സൗദിയിൽ അറഫാദിനം ജൂൺ 15നും ബലി പെരുന്നാൾ ജൂൺ 16നും ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് ഒമാനിൽ ജൂൺ 16 ഞായറാഴ്ച മുതൽ 20 വ്യാഴാഴ്ച വരെ ബലി പെരുന്നാൾ പ്രമാണിച്ചുള്ള പൊതു അവധി ലഭിക്കാനാണ് സാധ്യത.
പിന്നീട് വാരാന്ത്യ അവധി കൂടി കഴിഞ്ഞ് ജൂൺ 23ന് ആയിരിക്കും പ്രവൃത്തി ദിനങ്ങൾ ആരംഭിക്കുക. വാരാന്ത്യ അവധി കൂടി കണക്കിലെടുത്താണ് ബലി പെരുന്നാളിന് നിവാസികൾക്ക് ഒൻപത് ദിവസത്തെ അവധി ലഭിക്കുക.