ഫുട്ബോൾ ലോകകപ്പിനൊപ്പം ശീതകാല വിനോദ സഞ്ചാരികളും എത്തിത്തുടങ്ങിയതോട ദുബായിലെ ടാക്‌സി കാര്‍ സേവനങ്ങൾക്ക് ആവശ്യക്കാര്‍ ഏറി. ഫുട്ബോൾ ഫാൻ സോണുകളിലേക്കും വിമാനത്താവളത്തിലേക്കുമുളള ടാക്സി സര്‍വ്വീസുകളാണ് പെരുകിയത്.
തിരക്കേറിയതോടെ ടാക്സി കാറുകൾക്കായി ഏറെ സമയം കാത്തിരിക്കേണ്ട സ്ഥിതിയാണ് സംജാതമായത്. ഹല, കരീം ആപ്പുകളില്‍ ബുക്ക് ചെയ്ത ശേഷവും ഏറെ കാത്തിരിക്കേണ്ട് സ്ഥിതിയാണുണ്ടായത്. 15 മുതല്‍ 20 മിനിറ്റ് വരെ അധികം കാത്തിരിക്കേണ്ട സാഹചര്യങ്ങളും നിലവിലുണ്ട്. ടാക്സി ആവശ്യകഥ ഉയരുമെന്ന് നേരത്തെതന്നെ സൂചനകൾ ഉണ്ടായിരുന്നു.
തിരക്ക് മുന്‍കൂട്ടിക്കണ്ട് കൂടുതല്‍ ടാക്സി സര്‍വ്വീസുകൾ നിരത്തിലിറക്കാനുളള നടപടികളും അധികൃതര്‍ സ്വീകരികിച്ചിരുന്നു. കരീം ആപ്പ് വഴി 700 ഹല ടാക്സികൾ കൂടി ദുബായ് ഗതാഗത വിഭാഗം പുറത്തിറക്കിയിരുന്നു. തിരക്കേറുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ പെതു ഗതാഗത സൗകര്യങ്ങളും ഏര്‍പ്പെടുത്തി. മെട്രോ, ട്രാം ട്രിപ്പുകളുടെ എണ്ണവും കൂട്ടി.
കൂടുതല്‍ ടാക്സി കാറുകൾ രംഗത്തിറക്കാനാണ് നീക്കം നടത്തുന്നത്. ഗതാഗത വിഭാഗത്തിനൊപ്പം വിവിധ ഏന്‍ജികളും ഡീലര്‍മാരും ഇതിനായി നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പ്രമുഖ ടീമുകളുടെ മത്സരങ്ങളോട് അനുബന്ധിച്ചും അവധി ദിനങ്ങളിലുമാണ് ദുബായില്‍ ടാക്സി ഡിമാന്‍റേറുന്നത്.