പ്രാദേശിക – അന്താരാഷ്ട്ര ബ്രാന്‍ഡുകൾക്ക് ഓഫര്‍; ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം

Date:

Share post:

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം. 2023 ജനുവരി 29 വരെ 46 ദിവസം നീണ്ടുനിൽക്കുന്നതാണ് ഫെസ്റ്റിവല്‍. 28-മത് സീസണ്‍ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്ന് സംഘടിപ്പിക്കുന്ന ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎഫ്ആർഇ) അറിയിച്ചു. സംഗീതക്കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിംഗ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളാണ് മേളയിലുളളത്.

ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ദുബായ് സന്ദർശിക്കാനും ദൈർഘ്യമേറിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള അവസരമാണിത്. ലോകത്തെ വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിക്കുന്ന സാംസ്‌കാരിക സംഗമ കേന്ദ്രമായി മാറും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍. ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങൾ ഓഫറുകളോടെ സ്വന്തമാക്കാനുളള അവസരമാണ് ഒരുങ്ങുന്നത്.

പുതിയ പതിപ്പിൽ ഡ്രോൺസ് ലൈറ്റ് ഷോയും ഉണ്ടായിരിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ, ഡ്രോൺ ഷോയിൽ ഡ്രോണുകളുടെ ഒരു കൂട്ടം രാത്രി ആകാശത്തേക്ക് പ്രകാശവും ശബ്ദവും പടർത്തി പോകുന്നതിന്റെ ദൃശ്യവൽക്കരണമാണ് നടക്കുന്നത്. ലോകത്തിലെ വിദഗ്ധരായ കലാകാരന്മാർ, പാചകക്കാർ, ഒരോ രാജ്യങ്ങളിലെയും മികച്ച ഉത്പന്നങ്ങൾ തുടങ്ങി വൈവിധ്യതയുടെ ഒത്തുചേരൽ അനുഭവമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ. ഡ്രോണ്‍ ഷോകൾ, കരിമരുന്ന് പ്രകടനങ്ങൾ തുടങ്ങി ആഘോഷങ്ങളും ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടക്കും.

മാളുകളിലും, വ്യാപാരശാലകളിലും ഉപഭോക്താക്കൾക്ക് പ്രത്യേക വിലക്കിഴിവുകൾ ലഭിക്കുന്നതാണ്. ഷോപ്പിംഗിനൊപ്പം ബംബർ ഓഫറുകളും നറുക്കെടുപ്പുകളും നടക്കുന്നതിനാൽ നിരവധി ആളുകളെ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആകര്‍ഷിക്കുന്നുണ്ട്. വില കൂടിയ കാറുകൾ, സ്വർണ്ണം തുടങ്ങി ബംബർ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുളളത്.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....