യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജുമൈറ സ്ട്രീറ്റിൽ ഗതാഗതം വൈകുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
അൽ മനാറ സ്റ്റേറ്റിനും ഉമ്മുൽ ഷെയ്ഫ് റോഡിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഗതാഗതം വൈകുന്നത്. തിങ്കളാഴ്ച പുലർച്ചെ 5 മണി വരെയാണ് ഈ റൂട്ടിൽ ഗതാഗതം വൈകുക. അതിനാൽ വാഹനയാത്രക്കാർ ട്രാഫിക് സിഗ്നലുകൾ അനുസരിച്ച് യാത്രചെയ്യുന്നതിനായി ബദൽ വഴികൾ സ്വീകരിക്കണമെന്നാണ് ആർടിഎ അധികൃതർ നിർദേശിച്ചത്.
അതോടൊപ്പം, അൽ മനാറ സ്ട്രീറ്റ് ഇൻ്റർസെക്ഷനും അൽ തന്യ സെന്റ് ഇന്റർസെക്ഷനും ഇടയിൽ ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 19 വരെ രണ്ട് ദിശകളിലും അറ്റകുറ്റപ്പണികൾ നടത്തും. കൂടാതെ, മെർക്കാറ്റോ മാളിന് സമീപമുള്ള ഭാഗത്തും ഓഗസ്റ്റ് 24 മുതൽ 26 വരെ രണ്ട് ദിശകളിലും അറ്റകുറ്റപ്പണികൾ നടക്കമെന്നും അധികൃതർ വ്യക്തമാക്കി.