തൊട്ടതെല്ലാം പൊന്നാക്കുന്ന ഇടമാണ് ദുബായ്. ഏത് രംഗത്തും മികച്ച സ്ഥാനം കൈവരിക്കാൻ ദുബായ്ക്ക് പ്രത്യേക ശ്രദ്ധയാണ്. 2024-ലെ മാരി ടൈം സിറ്റി റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് റിപ്പോർട്ട് പ്രകാരം പട്ടികയിൽ ദുബായ് അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 11-ാം സ്ഥാനത്തുമാണ്.
ലോകമെമ്പാടുമുള്ള സമുദ്ര തലസ്ഥാനങ്ങൾ വിലയിരുത്തുന്നതിൽ വൈദഗ്ധ്യമുള്ള കമ്പനികളായ ഡിഎൻവിയും മേനോൻ ഇക്കണോമിക്സും അടുത്തിടെ സിംഗപ്പൂരിൽ പുറത്തിറക്കിയ അന്താരാഷ്ട്ര റിപ്പോർട്ടിലാണ് ദുബായ് മുൻനിരയിലെത്തിയിരിക്കുകയാണ്. 2022ലെ മുൻ റിപ്പോർട്ടിനെ അപേക്ഷിച്ച് ദുബായ് രണ്ട് സ്ഥാനങ്ങൾ ഉയർന്നു.
റിപ്പോർട്ട് അനുസരിച്ച്, അടിസ്ഥാന സൗകര്യം, ലോജിസ്റ്റിക്സ്, സേവനം എന്നിവ മുൻനിറുത്തിയാണ് റാങ്കിംഗ്. 2024 ലെ മുൻനിര മാരിടൈം ക്യാപിറ്റൽ സൂചികയിൽ ദുബായിയുടെ ഉയർച്ച അഞ്ച് പ്രധാന ഘടകങ്ങൾ മുൻനിറുത്തിയാണ്: ഷിപ്പിംഗ് സെൻ്ററുകൾ, മാരിടൈം ടെക്നോളജി, തുറമുഖങ്ങളും ലോജിസ്റ്റിക്സും, ആകർഷണീയതയും മത്സരക്ഷമതയും കൂടാതെ സാമ്പത്തികവും നിയമപരവുമായ വശങ്ങൾ.
2024ൽ ലോകത്തിലെ മുൻനിര സമുദ്ര നഗരമെന്ന പദവി സിംഗപ്പൂർ നിലനിർത്തി.