ദുബായിലെ പാർക്കുകൾക്കും കളിസ്ഥലങ്ങൾക്കും പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ദുബായ നഗരസഭ. പാർക്കുകളെ മികവുറ്റ കേന്ദ്രങ്ങളാക്കി മാറ്റുകയും എമിറേറ്റിൻ്റെ ഖ്യാതി ഉയർത്തുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് നീക്കം. പദ്ധതി ടൂറിസം ഉണർവ്വിനും കാരണമാകും.
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ എട്ടുമണി മുതൽ രാത്രി പതിനൊന്ന് മണിവരെയാണ് സമയം അനുവദിക്കുക. വെള്ളി, ശനി ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും രാവിലെ എട്ട് മുതൽ പന്ത്രണ്ട് വരെയാണ് പുതുക്കിയ സമയം. എല്ലാവിധ പാർക്കുകൾക്കും കളിസ്ഥലങ്ങൾക്കും പുതിയ സയമക്രമം ബാധകമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
പാർക്കുകളുടെ മനോഹാരിതയും സൌന്ദര്യവും വർദ്ധിപ്പിക്കുന്നതിനൊപ്പം അത്യാധുനിക സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. നവീകരണങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ താമസക്കാർ പാർക്കുകളിലെ സന്ദർശകരാകുമെന്നാണ് അധികൃതരുടെ നിഗമനം.