നാസയുടെ മാര്‍സ് ഹെലികോപ്റ്റർ മോഡൽ എയർ ടാക്‌സി ഉടൻ ദുബായിലേക്ക്

Date:

Share post:

എയർ ടാക്സികളെ കാത്തിരിക്കുകയാണ് ദുബായ്. ഈ അവസരത്തിലാണ് മറ്റൊരു വാർത്ത വന്നെത്തുന്നത്, നിലവിൽ ചൊവ്വയിൽ പ്രവർത്തിക്കുന്ന നാസയുടെ ‘ഇൻജെനിറ്റി’ ഹെലികോപ്റ്റർ മോഡൽ എയർ ടാക്സികൾ അധികം താമസിക്കാതെ തന്നെ ദുബായിലൂടെ പറക്കും.

‘ഇൻജെനിറ്റി’ ഹെലികോപ്റ്റർ പിന്നിലെ പ്രവർത്തന തത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച എയർ ടാക്സികളാണ് ​ദുബായിലേക്ക് എത്തുക. ഓസ്ട്രിയൻ കമ്പനിയായ ഫ്ലൈനൗ ആണ് ഈ എയർ‌ ടാക്സിക്ക് പിന്നിൽ. ഫ്ലൈനൗ ഉദ്യോ​ഗസ്ഥർ യുഎഇയിലെ അധികൃതരുമായി സഹകരണം സംബന്ധിച്ച ചർച്ചകൾ നടത്തി.

വിവിധ പരീക്ഷണങ്ങൾക്ക് ശേഷം 28 മാസത്തിനുള്ളിൽ തന്നെ ഫ്ലൈനൗവിന്റെ വ്യോമയാനമേഖല വാണിജ്യപരമായി തന്നെ നീങ്ങും, “ 28 മാസത്തിനുള്ളിൽ ഞങ്ങൾക്ക് കാർഗോ പതിപ്പിന്റെ സ്റ്റാർട്ടപ്പ് സീരീസ് പ്രൊഡക്ഷൻ ഉണ്ടാകുമെന്ന് ഫ്‌ലൈനൗ ഏവിയേഷന്റെ സഹസ്ഥാപകനും സിഇഒയുമായ ഇവോൺ വിന്റർ പറഞ്ഞു, ഒരു സീറ്റ്, രണ്ട് സീറ്റ് എന്ന നിലയിൽ 130kmph ക്രൂയിസ് വേഗതയാകും എയർടാക്സിക്ക്, യാത്രക്കാർ‌ക്ക് സുഖകരവും സ്റ്റൈലിഷായ ഒരു യാത്രയുമായിരിക്കും എയർ ടാക്സി നൽകുക. ചരക്ക് സേവനങ്ങൾക്ക് ഉപയോ​ഗിക്കുന്ന എയർടാക്സിക്ക് 200 കിലോഗ്രാം വരെ വഹിക്കാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....