റമദാൻ മാസം അടുത്തെത്തി നിൽക്കുമ്പോൾ ദുബായിൽ ചില സമയക്രമങ്ങൾ പുനക്രമീകരിച്ചു. റമദാൻ മാസത്തിൽ ദുബായിലെ പെയ്ഡ് പാർക്കിങ്, പൊതുഗതാഗത സമയങ്ങളിലാണ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) മാറ്റം വരുത്തിയത്. ജനങ്ങളുടെ സുഗമമായ യാത്ര കണക്കിലെടുത്താണ് സമയങ്ങൾ പുനക്രമീകരിച്ചിരിക്കുന്നത്.
പുനക്രമീകരിച്ച പാർക്കിംഗ് സമയം
• ആദ്യ ഷിഫ്റ്റ് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ
• രണ്ടാം ഷിഫ്റ്റ് രാത്രി 8 മണി മുതൽ അർദ്ധരാത്രി വരെ
• ബഹുനില കാർ പാർക്കിംഗ് ആഴ്ചയിലെ എല്ലാ ദിവസവും പ്രവർത്തിക്കും. ടീകോം പാർക്കിംഗ് സോണുകളിൽ (എഫ്) രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ താരിഫ് ബാധകമാണ്.
ദുബായ് മെട്രോ, ട്രാം
• ദുബായ് മെട്രോ, ട്രാം ഷെഡ്യൂളുകളിൽ നിലവിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
മെട്രോ റെഡ് ലൈൻ & ഗ്രീൻ ലൈൻ സ്റ്റേഷനുകൾ
• തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5 മുതൽ അർദ്ധരാത്രി വരെ.
• വെള്ളിയാഴ്ച രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 മണി വരെ.
• ശനിയാഴ്ച രാവിലെ 5 മുതൽ അർദ്ധരാത്രി വരെ.
• ഞായറാഴ്ച രാവിലെ 8 മുതൽ അർദ്ധരാത്രി വരെ.
ട്രാം
• തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 6 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ
ദുബായ് ബസ്
• എല്ലാ മെട്രോ ലിങ്ക് റൂട്ടുകളുടെയും ഷെഡ്യൂളുകൾ മെട്രോ സമയവുമായി സമന്വയിപ്പിക്കും.
• തിങ്കൾ മുതൽ വെള്ളി വരെ പുലർച്ചെ 4:30 മുതൽ അടുത്ത ദിവസം പുലർച്ചെ 12:30 വരെ
• ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 6 മുതൽ അടുത്ത ദിവസം പുലർച്ചെ 1വരെ