ദുബായിലുണ്ടായ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി എസ്. ആരിഫ് മുഹമ്മദാണ് മരിച്ചത്. 33 വയസ്സായിരുന്നു.
അല്‍മക്തൂം എയര്‍പോര്‍ട്ട് റോഡില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം.ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയിലെ ഡാറ്റ സയന്റിസ്റ്റ് ആയിരുന്നു ജോലി ചെയ്ത് വരികയായിരുന്നു ആരിഫ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
കാര്‍ഷിക സര്‍വകലാശാല അധ്യാപകനായിരുന്ന പ്രൊഫ. ശരീഫിൻ്റേയും കൃഷിവകുപ്പ് മുന്‍ ജോ.ഡയറക്ടര്‍ താജുന്നീസയുടെയും മകനാണ്. സഹോദരന്: ഹുസൈന്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc