നബിദിനം പ്രമാണിച്ച് ഒമാനിൽ സെപ്റ്റംബർ 28-ന് പൊതുഅവധി പ്രഖ്യാപിച്ചു. ഒമാനിലെ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും അവധി ബാധകമായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു. സ്വകാര്യ മേഖലയിൽ നബിദിനം പ്രവൃത്തി ദിനമാക്കുന്നതിന് ആവശ്യമെങ്കിൽ തൊഴിലുടമയും തൊഴിലാളികളും തമ്മിൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ പ്രവൃത്തിദിനമാക്കുകയാണെങ്കിൽ തൊഴിലാളികൾക്ക് മറ്റൊരു ദിവസം പകരമായി അവധി അനുവദിക്കണമെന്നും നിർദേശത്തിലുണ്ട്.