ദുബായിൽ ഇഫ്താർ വിതരണത്തിനായി 1,200 പെർമിറ്റുകൾ നൽകിയതായി ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഈ പെർമിറ്റ് മൂലം പ്രതിദിനം 12 ലക്ഷം ഇഫ്താർ ഭക്ഷണം നൽകുമെന്ന് വകുപ്പ് ഡയറക്ടർ ജനറൽ അഹമ്മദ് ദാർവിഷ് അൽ മുഹൈരി പറഞ്ഞു.
റമദാനിൽ പൗരന്മാർക്കും പ്രവാസികൾക്കും പ്രയോജനപ്പെടുത്താവുന്ന നിരവധി പ്രവർത്തനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്ലാമിക, സാംസ്കാരിക കൂട്ടായ്മ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പരിപാടികൾ തരംതിരിച്ചിരിക്കുന്നത്.
ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച റമദാൻ ഇൻ ദുബായ് കാമ്പെയ്‌നിൻ്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ.