ടൈറ്റൻ ദുരന്തം സിനിമയാവുന്നു

Date:

Share post:

ടൈറ്റാനിക് എന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഉള്ളിലേക്ക് വിനോദ സഞ്ചാരികളുമായി പോയതായിരുന്നു ടൈറ്റൻ എന്ന പേടകം. പിന്നീട് പേടകവുമായുള്ള ആശയ വിനിമയം നഷ്ടമാവുകയും സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും ടൈറ്റൻ പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻ എന്ന കമ്പനിയുടെതായിരുന്നു ടൈറ്റൻ എന്ന പേടകം.

ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിംഗ്, ബ്രിട്ടീഷ്- പാകിസ്ഥാനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകൻ സുലെമാൻ, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻ ഉടമ സ്റ്റോക്ടൻ റഷ്, മുങ്ങൽ വിദഗ്ധൻ പോൾ ഹെന്റി എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ഇപ്പോഴിതാ ടൈറ്റൻ ദുരന്തം സിനിമയാവുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മൈൻഡ്റയറ്റ് എന്റർടൈൻമെന്റാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിന് ഇരയായവരോടുള്ള ആദരവായിരിക്കും ഇറങ്ങാൻ പോവുന്ന ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

ചിത്രത്തിലൂടെ നടന്ന സത്യമെന്താണെന്ന് ലോകം അറിയുമെന്നും സത്യം അറിയാനുള്ള അവകാശം ലോകത്തിനുണ്ടെന്നും അവർ കൂട്ടിചേർത്തു. മൈൻഡ്റയറ്റ് എന്റർടൈൻമെന്റിന്റെ കൂടെ ഇ ബ്രയാൻസ് ഡബ്ബിൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ജസ്റ്റിൻ മഗ്രഗർ, ജോനാഥൻ കേസി എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...