ജോർജേട്ടൻ ഒരുപാട് നല്ല സിനിമകളുണ്ടാക്കി, പക്ഷേ കാശുണ്ടാക്കിയില്ല: കറിവേപ്പില കണക്ക് തള്ളിയെന്ന് പറയുന്നവരോട് ഭാര്യ സെൽമ പറയുന്നു

Date:

Share post:

സംവിധായകൻ കെ ജി ജോർജ്ജിന്റെ നിര്യാണത്തിന് പിന്നാലെ അദ്ദേഹം വയോജന കേന്ദ്രത്തിലാണെന്ന് മലയാളികൾ അറിയുന്നത്. പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ മക്കൾക്കെതിരെയും ഭാര്യയ്ക്കെതിരെയും ചില കമന്റുകളും വന്നിരുന്നു. കെ ജി ജോർജിനെ വയോജന കേന്ദ്രത്തിലാക്കിയെന്നും അദ്ദേഹത്തെ കുടുംബം നോക്കിയില്ല എന്നുമുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭാര്യ സെൽമ.

സെൽമ ഇപ്പോൾ മകനൊപ്പം ​ഗോവയിലാണ് താമസിക്കുന്നത്. താൻ ഗോവയിൽ സുഖവാസത്തിന് പോയതല്ലെന്ന് സൽമ പറയുന്നു. ജോർജിനെ ആത്മാർഥതയോടെയാണ് സ്‍നേഹിച്ചതെന്നും അദ്ദേഹത്തെ താൻ നല്ലവിധമാണ് നോക്കിയതെന്നും സെൽമ വ്യക്തമാക്കുന്നു. മകൻ ഗോവയിലാണ്. മകൾ ദോഹയിലും. അതുകൊണ്ടാണ് ഞാൻ ഗോവയിലേക്ക് പോയത്. വളരെ നല്ലതായിട്ടാണ് ഞാനും മക്കളും തന്റെ ഭർത്താവിനെ നോക്കിയത്. സിഗ്‍നേച്ചർ എന്ന സ്ഥാപനത്തിൽ തങ്ങൾ ഭർത്താവിനെ താമസിച്ചിപ്പത് അവിടെ ഡോക്ടർമാരും നഴ്സുമാരും ഫിസിയോ തെറാപ്പി എക്സർസൈസ് ചെയ്യാനുള്ള സ്ഥലമൊക്കെയുള്ളതുകൊണ്ടാണ്.

സിനിമാ മേഖലയിൽ ഫെഫ്‍കെ അടക്കമുള്ളവരോട് ചോദിച്ചാൽ മതി ഞങ്ങൾ എങ്ങനെയാണ് നോക്കിയത് എന്ന്. പിന്നെ ഞങ്ങൾക്ക് ജീവിക്കേണ്ടേ?, പുള്ളിയെ ഒറ്റയ്‍ക്കിട്ട് പോയെന്നാ എല്ലാവരും പറയുന്നത് പലരോടും. എനിക്ക് ഇവിടെ ഒറ്റയ്‍ക്ക് ജീവിക്കാനാകില്ലല്ലോ. പുള്ളിക്ക് സ്‍ട്രോക്കുള്ളതുകൊണ്ട് ഒറ്റയ്‍ക്ക് പൊക്കിയെടുത്ത് കുളിപ്പിക്കാനും ഒക്കെയുള്ള ആരോഗ്യം നമുക്കില്ല. ഒരു സ്‍ത്രീ എങ്ങനെ നോക്കും. അതുകൊണ്ടാണ് സിഗ്‍നേച്ചറിൽ ഞാൻ താമസിപ്പിച്ചത്. അവർ നല്ലതായിട്ടാണ് നോക്കിക്കൊണ്ടിരുന്നതും. നമുക്ക് ഒരു പ്രശ്‍നവും ഇല്ലായിരുന്നു. അദ്ദേഹത്തിന് ആവശ്യമുള്ള ഭക്ഷണം കൊടുത്തയക്കുമായിരുന്നു. ജോർജേട്ടൻ ഒരുപാട് നല്ല സിനിമകളുണ്ടാക്കി. പക്ഷേ കാശുണ്ടാക്കിയില്ല. പക്ഷേ എല്ലാവരും എഴുതുന്നതും പറയുന്നതും തങ്ങൾ കാശെടുത്ത് അദ്ദേഹത്തെ കറിവേപ്പിലകണക്ക് തള്ളിയെന്നാണ്. ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. ദൈവത്തെയാണ് ബോധിപ്പിക്കേണ്ടത്. സിനിമാക്കാരൻ മാത്രമല്ല നല്ലൊരു ഭർത്താവുമായിരുന്നു. ഞാൻ ആത്മാർഥതയോടെയാണ് നോക്കിയത്. ഞാൻ സുഖവാസത്തിനല്ല ഗോവയിൽ പോയത്. എന്നെ നോക്കാൻ ആരുമില്ല ഇവിടെ. അതുകൊണ്ടാണ് മകന്റെ അടുത്തേയ്‍ക്ക് പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അർധരാത്രിക്ക് ശേഷം യാത്ര സൗജന്യം; അടുത്ത വർഷം മുതൽ ദുബായിലെ സാലിക്ക് നിരക്കിൽ മാറ്റം

ടാക്സ് നിരക്കിൽ മാറ്റം വരുത്താനൊരുങ്ങി ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി. 2025 ജനുവരി മുതൽ എല്ലാ ദിവസവും അർധരാത്രിക്ക് ശേഷം റോഡ് ടാക്സ്...

യുഎഇ ദേശീയ ദിനം; ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് ആർടിഎ

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ദുബായിക്കും അബുദാബിക്കും ഇടയിലുള്ള ബസ്...

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...