ഇന്ത്യൻ ബാഡ്മിന്റൺ താരം സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലികും ഈയിടെയാണ് വിവാഹ മോചിതരായത്. ഷുഹൈബ് പാകിസ്ഥാൻ നടി സന ജാവേദിനെ വിവാഹം ചെയ്ത ചിത്രങ്ങൾ പങ്കുവച്ചപ്പോഴായിരുന്നു ഇക്കാര്യം പുറം ലോകം അറിഞ്ഞത്. ഇപ്പോഴിതാ, പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റ് മാച്ചിനിടെ സാനിയ മിർസ ആരവങ്ങൾക്ക് നടുവിൽപെട്ട് രോക്ഷാകുലയായ ഷുഹൈബ് മാലികിന്റെ ഭാര്യ സന ജാവേദിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ ചർച്ച.
കറാച്ചി കിങ്സ്-മുൾട്ടാൻ സുൽത്താൻ മത്സരം കാണാൻ എത്തിയ സന ഗാലറികളിൽ മുഴങ്ങി കേട്ടത് മാലികിന്റെ മുൻ ഭാര്യയും ഇന്ത്യൻ ടെന്നീസ് താരവുമായിരുന്ന സാനിമ മിർസ ചാന്റിങ്. ആദ്യം ചെറു ചിരിയോടെ കാണികളുടെ പ്രതികരണത്തെ അവഗണിച്ചെങ്കിലും ആരാധകർ സാനിയ വിളി നിർത്താതെ വന്നപ്പോൾ ഇവർക്കുനേരെ രൂക്ഷമായി നോക്കിയ ശേഷം സന ജാവേദ് മൈതാനം വിട്ടു.
കറാച്ചി ടീമിനായി കളിക്കുന്ന മാലികിന് പിന്തുണ നൽകാനായിരുന്നു സന സ്റ്റേഡിയത്തിലെത്തിയത്. അതേസമയം ഈ സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ സനയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലേയും പാകിസ്ഥാനിലെയും ആരാധകരുടെ വിമർശനം വകവെക്കാതെ സന ജാവേദ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിൽ സന്തോഷമുണ്ടെന്നാണ് ആരാധകരുടെ പക്ഷം. മാത്രമല്ല, ഇത് അവരുടെ ജീവിതമാണെന്നും സ്വകാര്യതയെ മാനിക്കണമെന്നും മറ്റു ചിലർ എക്സിൽ കുറിച്ചു. ജനുവരിയിലായിരുന്നു ഷുഹൈബ് മാലികും സന ജാവേദും വിവാഹിതരായത്.