ആശിർവാദിൽ ‘ ദി കേരള സ്റ്റോറി’ പ്രദർശനത്തിനില്ല, മോഹൻലാലിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ അനുകൂലികള്‍

Date:

Share post:

നടൻ മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് മള്‍ട്ടിപ്ലക്സ് തിയറ്ററുകളിൽ ‘ദി കേരള സ്റ്റോറി’ എന്ന സിനിമ പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധവുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്ത്. നവോത്ഥാന സമിതി ജോയിന്‍റ് കണ്‍വീനറായിരുന്ന ഹിന്ദു പാര്‍ലമെന്‍റ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി സുഗതന്‍ ഉള്‍പ്പെടെയുള്ളവര്‍ മോഹൻലാലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സമൂഹത്തിന് മാതൃകയാകാനാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്‍റ് കേണല്‍ പദവിയിലൊക്കെ താരത്തെ അവരോധിച്ചത്. എന്നാൽ പൂർണ്ണമായും സ്വാര്‍ഥനായ മോഹന്‍ലാല്‍, താരം അഭിനയിച്ച ഏതെങ്കിലും ഒരു കഥാപാത്രത്തിന്‍റെ എങ്കിലും ആദര്‍ശം അല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളണമായിരുന്നു എന്നാണ് സിപി സുഗതന്‍ പ്രതികരിച്ചത്.

തീവ്രവാദികളെ ഭയന്ന് സ്വന്തം ഉടമസ്ഥതയിലുള്ള 30 തിയേറ്ററുകളിൽ ഒന്നിൽ പോലും ‘ദി കേരളാ സ്റ്റോറി’ എന്ന സമകാലീന സിനിമ പ്രദർശിപ്പിക്കാത്തത് മോശമാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ പദവി എത്രയും പെട്ടെന്ന് പിൻവലിക്കപ്പെടണം എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. ‘ജിഹാദികള്‍ പിണങ്ങിയാല്‍ കേണലിന്‍റെ കച്ചവടം പൂട്ടും,’ഇയാള്‍ ഹിന്ദു അല്ല’, ‘ഇനി മുതൽ മോഹൻലാലിൻറെ ഒരു സിനിമയും തിയേറ്ററിൽ പോയി കാണില്ല എന്നൊക്കെ ബിജെപി തീരുമാനിച്ചാൽ അവിടെ തീരും ഈ താരത്തിന്റെ അഭിനയ ജീവിതം എന്നിങ്ങനെയുള്ള വിദ്വേഷ കമന്‍റുകളും മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ കാണാം.

അതേസമയം കേരളത്തിലെ ബോക്സ് ഓഫീസുകളില്‍ മതിയായ കളക്ഷൻ നേടാൻ കേരള സ്റ്റോറിക്ക് കഴിഞ്ഞിട്ടില്ല. കളക്ഷന്‍റെ കാര്യത്തില്‍ കേരളം ആദ്യ പത്തില്‍ പോലും ഇടം പിടിച്ചില്ലെന്നാണ് ബോക്സ് ഓഫീസ് പാന്‍ ഇന്ത്യ സൈറ്റിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ വെബ്സ്റ്റൈറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിൽ 2.78 കോടിയും കര്‍ണാടകയിൽ 0.5 കോടിയും ഉത്തര്‍പ്രദേശിൽ 1.17 കോടിയും ഗുജറാത്തിൽ 0.8 കോടിയും ഹരിയാനയിൽ 0.55 കോടിയുമാണ് കളക്ഷൻ.

കേരളത്തില്‍ 20 തിയറ്ററുകളിലാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചിട്ടുള്ളത് എന്നാണ് കണക്ക്. അതേസമയം തൃശൂരിലെ മാളയില്‍ ആളില്ലാത്തതിനാല്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിര്‍ത്തിവച്ചു. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അഷ്ടമിച്ചിറ മഹാലക്ഷ്മി തിയറ്ററിലാണ് ഉച്ചയ്‌ക്ക് പ്രദർശനം നടത്തിയശേഷം കാഴ്ചക്കാരില്ലാത്തതിനാല്‍ ഷോ നിര്‍ത്തി വച്ചത്. ഇതോടെ വൈകിട്ട് 6.30 ഓടെ സിനിമ കാണാനെത്തിയ ബിജെപി നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത് എത്തി. തുടര്‍ന്ന് പൊലീസ് കാവലിലാണ് പ്രദര്‍ശനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...