ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക ‘അമ്മ’ യുടെ പക്കലില്ല, ബാബു രാജിന്റെ വെളിപ്പെടുത്തൽ തള്ളി ഇടവേള ബാബു

Date:

Share post:

മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ വിവരങ്ങൾ താരസംഘടനയായ ‘അമ്മ’യുടെ കൈവശമുണ്ടെന്ന ഭരണസമിതിയംഗം ബാബുരാജിന്റെ വെളിപ്പെടുത്തല്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു തള്ളി. സംഘടനയുടെ പക്കൽ അത്തരമൊരു പട്ടിക ഇല്ലെന്ന് ഇടവേള ബാബു പറഞ്ഞു.

ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടികയൊന്നും ഇല്ല. നിര്‍മാതാക്കള്‍ ഇതുവരെ രേഖാമൂലം പരാതി നല്‍കുകയോ ‘അമ്മ’യിൽ ഇതുവരെ ഇക്കാര്യം സംബന്ധിച്ച ചർച്ചകളോ ഉണ്ടായിട്ടില്ല. എന്നാൽ സിനിമയില്‍ ആരൊക്കെ ലഹരി ഉപയോഗിക്കുന്നുണ്ട് എന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നടപടിയോടും സംഘടനയുടെ ഭാഗത്ത്‌ നിന്ന് പൂർണ്ണ സഹകരണം ഉണ്ടാവും. കൂടാതെ ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പാടില്ല. പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറാനും പാടില്ല എന്ന് സംഘടനയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. മാത്രമല്ല പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കര്‍ശനപരിശോധന നടത്താറുണ്ടെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.

മലയാളത്തിലെ പ്രമുഖ നടന്മാരായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ വിലക്കിയതിനെ തുടര്‍ന്നാണ് സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്ത് വന്നത്. നേരത്തേ ലഹരി ഉപയോഗിക്കുന്ന താരങ്ങൾക്ക്‌ വിലക്കേർപ്പെടുത്താനും അവരുടെ സിനിമകളുമായി സഹകരിക്കാതിരിക്കാനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിർമാതാക്കൾ തേടിയിരുന്നു. സിനിമയിലുള്ള വിവിധ സംഘടനകൾ ലഹരി ഉപയോഗിക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ സിനിമാ ലോക്കേഷനുകളിൽ ഇനി മുതൽ ഷാഡോ പോലീസിന്റെ സാന്നിധ്യം ഉണ്ടാവുമെന്ന് കൊച്ചി പോലീസ് കമ്മിഷണർ സേതുരാമൻ അറിയിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...