തന്റെ കഥാപാത്രത്തെ വളരെ മോശമായി അവതരിപ്പിക്കുന്ന താരങ്ങൾക്കെതിരെ തുറന്നടിച്ച് നടൻ അശോകൻ.മിമിക്രി നല്ല രീതിയിൽ ചെയ്യുന്നവരും വളരെ മോശമായിട്ട് ചെയ്യുന്നവരുമുണ്ട്. പലരും ചെയ്യുന്നത് കാണുമ്പോൾ ഇറിട്ടേറ്റാവും. ഉള്ളതിന്റെ പത്ത് മടങ്ങിലേറെ കൂട്ടിയാണ് പലരും കാണിക്കുന്നത്. മിമിക്രിക്കാർ കാണിക്കുന്നത് പോലെ ഞാൻ നോക്കിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. വളരെ ചെറിയ ഒരു പോയിന്റിൽ പിടിച്ച് അവർ അങ്ങ് വലിച്ച് നീട്ടുകയാണെന്നും അശോകൻ പറയുന്നു.
അസീസ് നെടുമങ്ങാട് അത്ര നന്നായി എന്നെ ചെയ്യുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ലെന്നും അശോകൻ പറയുന്നു. പുള്ളിയൊക്കെ നമ്മളെപ്പോലുള്ള കുറെ ആക്ടേഴ്സിനെ മിമിക്രി ചെയ്തിട്ടാണ് പോപ്പുലർ ആയതെന്ന് അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴിൽ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാൻ പറ്റില്ല. സിനിമയിൽ സൗഹൃദത്തിന് അത്ര വലിയ സ്ഥാനമൊന്നുമില്ല. അത് എന്റെ അഭിപ്രായമാണ്. മറ്റുള്ളവർക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ടാകും. സിനിമ എന്ന് പറയുന്നത് പൂർണ്ണമായും ഒരു കച്ചവടമാണ്. അതുകൊണ്ട് അവിടെ സൗഹൃദത്തിന് വലിയ വിലയൊന്നുമില്ല. തീർത്തും ഇല്ലെന്നല്ല, കുറച്ച് ആളുകൾക്കുണ്ട്. അഞ്ചോ ഏഴോ ശതമാനം മാത്രമേ അതുള്ളു.
കണ്ണൂർ സ്‌ക്വാഡിലെ പ്രധാന കഥാപാത്രമായ അസീസ് നെടുമങ്ങാട് തന്നെ നല്ല രീതിയിൽ ചെയ്യാറുണ്ട് എന്ന അഭിമുഖത്തിനിടയിൽ അവതാരികയുടെ പ്രസ്താവനയോടായിരുന്നു തനിക്ക് അങ്ങനെ തോന്നുന്നില്ലെന്ന് അശോകൻ തുറന്ന് പറഞ്ഞത്.