അശോകനെ ഇനി വേദികളിൽ അവതരിപ്പിക്കില്ലെന്ന് നടനും മിമിക്രി താരവുമായ അസീസ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ അശോകൻ. അസീസ് നെടുമങ്ങാടിനോട് തന്നെ ഒരിക്കലും അനുകരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് അശോകൻ വ്യക്തമാക്കി.
അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റാണ് എന്നാൽ തന്നെ അനുകരിക്കുന്നത് പലപ്പോഴും ഇഷ്ടപ്പെട്ടിട്ടില്ലെന്നാണ് പറഞ്ഞത്. പക്ഷേ തന്നെ ഒരിക്കലും അനുകരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് അശോകൻ വ്യക്തമാക്കി.
”അസീസിനോട് പ്രോഗ്രാം നിർത്താനോ എന്നെ അനുകരിക്കുന്നത് നിർത്താനോ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. എന്നെ അനുകരിക്കുന്നതിനെ കുറിച്ചുള്ള കാര്യമാണ് പറഞ്ഞത്. അതിൽ വിവാദത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തിൽ വിഷമമില്ല. . അസീസ് നല്ലൊരു മിമിക്രി ആർട്ടിസ്റ്റ് തന്നെയാണ്. എന്നാൽ എന്നെ അനുകരിക്കുന്നത് പലപ്പോഴും എനിക്ക് ഇഷ്ടം തോന്നിയിട്ടില്ല. ഞാൻ എന്റെ വ്യക്തിപരമായ കാര്യം മാത്രമാണ് പറഞ്ഞത്.”- അശോകൻ പറഞ്ഞു.