നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് നടൻ ബൈജു ഏഴുപുന്ന. വില്ലൻ വേഷങ്ങളിലും കോമഡി വേഷങ്ങളിലുമെല്ലാം ഒരുകാലത്ത് സിനിമയിലെ നിറസാന്നിധ്യമായിരുന്നു ബൈജു. ഇപ്പോൾ ബൈജുവിന്റെ മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ബൈജുവിന്റെ മകൾ അനീറ്റയുടെ വിവാഹനിശ്ചയത്തിന് ഓടിയെത്തിയ സൂപ്പർ സ്റ്റാർ മമ്മൂട്ടി തന്നെയാണ് എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. വിവാഹ നിശ്ചയ വേദിയിലേയ്ക്കുള്ള മമ്മൂട്ടിയുടെ വരവ് ബൈജുവിനും കുടുംബത്തിനും ഒരു സർപ്രൈസ് തന്നെയായിരുന്നു. വധുവിനും വരുനും ആശംസകൾ അറിയിച്ച താരം വിവാഹത്തിനെത്തിയ സഹതാരങ്ങളോടെല്ലാം കുശലം പറഞ്ഞ ശേഷമാണ് വേദി വിട്ടത്.
മമ്മൂട്ടിക്ക് പുറമെ രമേശ് പിഷാരടി, ആൻ്റോ ജോസഫ്, ടിനി ടോം, ബാല, അബു സലിം, ലിസ്റ്റിൻ സ്റ്റീഫൻ, ശീലു എബ്രഹാം തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. സ്സ്റ്റെഫാൻ ആണ് അനീറ്റയുടെ വരൻ.