‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Lifestyle

spot_img

പത്ത് ലക്ഷം ആളുകൾക്ക് എഐ പരിശീലനം നൽകാൻ പദ്ധതിയുമായി യുഎഇ

പത്ത് ലക്ഷം ആളുകള്‍ക്ക് എഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കുന്ന പദ്ധതിയുമായി യുഎഇ. മൈക്രോസോഫ്റ്റുമായി കൈകോർത്താണ് പരിശീലനം നടത്തുന്നത്. ദൈനംദിന ജോലികള്‍ക്ക് അനുയോജ്യമായ രീതിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രയോജനപ്പെടുത്തുകയും...

വെയിലേറ്റുവാടല്ലേ.. വിറ്റാമിൻ ഡി ഭക്ഷണത്തിലുമുണ്ട്

ഊർജ്ജസ്വലമായ ശരീരവും മനസും നിലനിർത്തുന്നതിന് ശരീരത്തിന് വേണ്ട ജീവകമാണ് വിറ്റാമിൻ ഡി. എന്നാൽ ജീവിതശൈളികൾ അനുസരിച്ച് ശരീരത്തിൽ വിറ്റാമിൻ ഡിയു അളവ് കുറഞ്ഞാൽ പിന്നാലെ രോഗങ്ങളുമെത്താൻ സാധ്യതയുണ്ട്. ലോകത്ത്‌ ഏകദേശം ഒരു ബില്യൺ...

നവവധുവായി അണിഞ്ഞൊരുങ്ങി; രേണുവിൻ്റെ ഫോട്ടോഷൂട്ട് ചർച്ചയാക്കി സോഷ്യൽ മീഡിയ

നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ കൊല്ലം സുധിയുടെ ഭാര്യ രേണുവിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ രേണു പങ്കു വച്ച പുതിയ ചിത്രങ്ങൾക്ക് നിരവധി കമന്‍റുകളാണ് ലഭിക്കുന്നത്. മിമിക്രി ആർട്ടിസ്റ്റായിരുന്ന കൊല്ലം സുധി...

ഒരിക്കൽ ഇട്ടാൽ പിന്നെ ഊരാൻ തോന്നില്ല; ക്രോക്സ് ഫാഷൻ ട്രെൻഡിംഗ് ആയ വഴി

'അഗ്ലി കാന്‍ ബി ബ്യൂട്ടിഫുള്‍' മ്ളേച്ചമായതിനുമുണ്ട് സൌന്ദര്യം. ലോകപ്രശസ്തമായ ഒരു ക്യാമ്പൈനാണത്. ഏത് പ്രൊഡക്ടിൻ്റെയാണെന്ന് അറിയാമോ? വിചിത്രമായ രൂപത്തിൽ, 13 സുഷിരങ്ങളുള്ള, കടുംനിറത്തിൽ പുറത്തിറക്കിയ ഒരു ചെരുപ്പിൻ്റെ പരസ്യം മുതലയുടെ മുഖസാദ്യശ്യമാണ് ആ ചെരുപ്പിന്...

മധുരിതം, പക്ഷേ പഞ്ചസാര പ്രശ്നക്കാരൻ

നമ്മുടെ ഓർമ്മശക്തി നിലനിർത്തുന്നത് മുതൽ മനസ്സ് ഉല്ലാസഭരിതമായിരിക്കാൻ വരെ അൽപ്പം മധുരം കൂടിയേ തീരു.. പക്ഷേ അമിതമായാൽ പഞ്ചസാര വില്ലനാകുന്നത് എങ്ങനെയെന്ന് അറിയാമോ ? പടിപടിയായെത്തുന്ന പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം , ഹൃദ്രോഗ്രം തുടങ്ങി പഞ്ചസാര രോഗങ്ങൾ ചില്ലറയല്ല.. പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തിൽ കലോറിയുടെ അളവ് വർദ്ധിപ്പിക്കുന്നതാണ്...

വേനൽക്കാലത്ത് കണ്ണുകൾക്ക് പ്രത്യേക സംരക്ഷണം വേണം

ചൂടേറുന്ന കാലാവസ്ഥ കണ്ണുകളെ ദോഷകരമായി ബാധിക്കുമോ ? കണ്ണുകൾ സംരക്ഷിക്കേണ്ടത് എങ്ങനെ? സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട വസ്തുകകളാണ് ഡോക്ടർമാർ പറയുന്നത്. വിറ്റാമിൻ ഡിയുടെ പ്രാഥമികവും മികച്ചതുമായ ഉറവിടമെന്ന നിലയിൽ ഇളം സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കേണ്ടത് അത്യാവശ്യമാണെങ്കിലും...
spot_img