വെയിലേറ്റുവാടല്ലേ.. വിറ്റാമിൻ ഡി ഭക്ഷണത്തിലുമുണ്ട്

Date:

Share post:

ഊർജ്ജസ്വലമായ ശരീരവും മനസും നിലനിർത്തുന്നതിന് ശരീരത്തിന് വേണ്ട ജീവകമാണ് വിറ്റാമിൻ ഡി. എന്നാൽ ജീവിതശൈളികൾ അനുസരിച്ച് ശരീരത്തിൽ വിറ്റാമിൻ ഡിയു അളവ് കുറഞ്ഞാൽ പിന്നാലെ രോഗങ്ങളുമെത്താൻ സാധ്യതയുണ്ട്. ലോകത്ത്‌ ഏകദേശം ഒരു ബില്യൺ ആളുകളിൽ വിറ്റാമിൻ ഡി.യുടെ കുറവുണ്ടെന്നാണ് കണക്കുകൾ.

ശരീരത്തിലെ കാത്സ്യത്തിൻ്റേയും ഫോസ്ഫറസിൻ്റേയും അളവ് ക്രമീകരിച്ച് എല്ലുകളുടെയും പല്ലുകളുടെയും അസ്ഥികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിൽ വിറ്റാമിൻ ഡിയുടെ പങ്ക് ചെറുതല്ല. മസിലുകളുടെ ആരോഗ്യം ,രോഗ പ്രതിരോധ ശേഷി എന്നിവയ്ക്കും വിറ്റാമിൻ ഡി അനിവാര്യമാണ്. മത്യുഷ്കം, ഹൃദയം തുടങ്ങിയവയുടെ ശരിയായ പ്രവർത്തനത്തിനും വിറ്റാമിൻ ഡി ആവശ്യമുണ്ട്.

ചർമ്മത്തിന് അടിയിലുളള കൊഴുപ്പിൽ നിന്നാണ് വിറ്റാമിൻ ഡി രൂപം പ്രാപിക്കുന്നത്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾക്ക് കൊഴുപ്പിനെ വിറ്റാമിൻ ഡി ആക്കിമാറ്റാൻ കഴിവുണ്ട്. ഇതിനായി ഇളം വെയിൽ ഏൽക്കുന്നത് അഭി കാമ്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. എന്നാൽ ശക്തമായ വെയിൽ ഏൽക്കുന്നത് അപകടമാണെന്നും ഡോക്ടർമാർ പറയുന്നു.

മുറിക്കുള്ളിലെ ജോലികൾ ചെന്നുന്നവരിലാണ് വിറ്റാമിൻ ഡി അഭാവം കൂടുതൽ പ്രകടമാകുക. അതേസമയം സൂര്യപ്രകാശത്തിൽനിന്ന് മാത്രമല്ല വിറ്റാമിൻ ഡി ലഭ്യമകുക. മത്സ്യം, പാലുത്പന്നങ്ങൾ, ധാന്യങ്ങൾ, തൈര്, ബീഫ്, ലിവർ, മുട്ട , കൂൺ തുടങ്ങിയ ഭക്ഷണങ്ങളിലൂടെ വിറ്റാമിൻ ഡി ശരീരത്തിലെത്തും.

പേശിവേദന, മുടി കൊഴിയുക, തുടങ്ങി ചെറിയ ലക്ഷണങ്ങൾ പോലും വിറ്റാമിൻ ഡിയുടെ അഭാവത്തിൽ പ്രകടമാകും. പ്രായമുള്ളവരിലും യുവാക്കളിലും വിറ്റാമിൻ ഡി ഉത്‌പാദനം വ്യത്യാസപ്പെട്ടിരിക്കും. പ്രായമേറുന്തോറും വിറ്റാമിൻ ഡി ഉത്‌പാദനത്തിൻ്റെ തോത് കുറയുമെന്നാണ് പഠന റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...