നവവധുവായി അണിഞ്ഞൊരുങ്ങി; രേണുവിൻ്റെ ഫോട്ടോഷൂട്ട് ചർച്ചയാക്കി സോഷ്യൽ മീഡിയ

Date:

Share post:

നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ കൊല്ലം സുധിയുടെ ഭാര്യ രേണുവിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ രേണു പങ്കു വച്ച പുതിയ ചിത്രങ്ങൾക്ക് നിരവധി കമന്‍റുകളാണ് ലഭിക്കുന്നത്. മിമിക്രി ആർട്ടിസ്റ്റായിരുന്ന കൊല്ലം സുധി മരണപ്പെട്ടതിന് ശേഷം രേണു മാധ്യമശ്രദ്ധ നേടയിരുന്നു.

രേണുവിൻ്റെ പുനർവിവാഹം സംബന്ധിച്ച ചർച്ചകൾ സജീവമാകുമ്പോഴാണ് പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടത്. മഞ്ഞ നിറമുള്ള കസവ് സാരിയും കസവു പതിപ്പിച്ച ചുവന്ന ബ്ലൗസുമാണ് വേഷം. ഒപ്പം ആന്‍റിക് ആഭരണങ്ങളും അരപ്പട്ടയും ജിമിക്കിയും നെറ്റിച്ചുട്ടിയും രേണു അണിഞ്ഞിട്ടുണ്ട്.

ഭർത്താവ് മരിച്ചെന്നു കരുതി ജീവിതകാലം മുഴുവൻ കരഞ്ഞു ജീവിക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നാണ് ചിത്രത്തിന് ലഭ്യമായ ഒരു കമന്‍റ്. വീണ്ടും സുമംഗലിയാകാട്ടെ എന്ന ആശംസകളും ധാരാളമുണ്ട്. ഭർത്താവ് മരിച്ചാൽ വെള്ള സാരി ഉടുത്ത് നിക്കണോ, അടിയപൊളിയായിട്ടുണ്ട് തുടങ്ങിയവയ്ക്കൊപ്പം വിമർശന കമൻ്റുകളും കുറവല്ല.

അതേ സമയം ബ്രെഡൽ ഫോട്ടോ ഷൂട്ട് മോഡൽ ആവുകയായിരുന്നു രേണു. ഇതിൻ്റെ വീഡിയോകളും രേണു തന്നെ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റായ സുജ അഖിലേഷാണ് രേണുവിനെ സുന്ദരിയാക്കിയത്. എന്തായാലും ഭർത്താവ് മരിച്ച സ്ത്രീകളോട് സമൂഹം സ്വീകരിക്കുന്ന നിലപാടുകൾ കമൻ്റുകളിൽ വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...