‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഒമാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം സ്വദേശിയായ കൊമ്പനാകുടി സാദിഖ് (23)ആണ് വാഹനാപകടത്തിൽ മരിച്ചത്.
ലിവസനയ്യയിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുമെന്ന് കെഎംസിസി...
ഇനി ഈസിയായി യാത്ര ചെയ്യാം. മസ്കറ്റിനും റിയാദിനും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുതിയ ബസ് സർവീസിന് വ്യാഴാഴ്ച തുടക്കമായി. ഒമാനെയും സൗദിയെയും ബന്ധിപ്പിച്ചുകൊണ്ട് എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെയാണ് സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയായ...
മസ്കറ്റിലെ ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടിയുള്ള ഇന്ത്യന്‍ എംബസിയുടെ ഓപ്പൺ ഹൗസ് ഫെബ്രുവരി 16 വെള്ളിയാഴ്ച നടക്കും. എംബസി ഹാളില്‍ ഉച്ചക്ക് 2.30 മുതൽ വൈകുന്നേരം നാല് മണി വരെയാണ് ഓപ്പൺഹൗസ് നടക്കുക. അംബാസഡര്‍...
ഒമാനിൽ ശക്തമായ മഴ തുടരുകയാണ്. കനത്തമഴയിൽ ഉണ്ടായ ഒഴുക്കിൽപെട്ട് ആലപ്പുഴ സ്വദേശി മരിച്ചതായാണ് റിപ്പോർട്ട്. ശർഖിയ ഗവർണറേറ്റിലെ ഹിബ്ര മേഖലയിലാണ് സംഭവമുണ്ടായത്.
അതേസമയം മരണപ്പെട്ടയാളുടെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. നിലവിൽ മരിച്ചയാളുടെ മൃതേദഹം അപകടം...
'ടൂർ ഓഫ് ഒമാൻ' സൈക്കിളോട്ട മത്സരത്തിന്റെ ഭാഗമായി മത്സരാർഥികൾ കടന്നു പോകുന്ന വിവിധ വഴികളിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി റോയൽ ഒമാൻ പൊലീസ്. ശനിയാഴ്ച റൂട്ടിനോട് ചേർന്നുള്ള റോഡുകളുടെ ഇരുവശങ്ങളിലുമുള്ള പാർക്കിങും...