‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Featured Stories

spot_img

രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ ടാറ്റ; ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തു

രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായാണ് നോയൽ ടാറ്റയെ തിരഞ്ഞെടുത്തത്. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. ടാറ്റ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളായ സർ ദോരാബ്ജി ട്രസ്റ്റിലും...

തടവും 50,000 ദിർഹം വരെ പിഴയും; യുഎഇയിൽ പുതിയ ഗാർഹിക പീഡന നിയമം പ്രാബല്യത്തിൽ

യുഎഇയിൽ പുതിയ ഗാർഹിക പീഡന നിയമം പ്രാബല്യത്തിൽ. 2024-ലെ 13-ാം നമ്പർ ഫെഡറൽ ഡിക്രി-ലോ അനുസരിച്ച് നിയമലംഘകർക്കെതിരെ തടവും 50,000 ദിർഹം വരെ പിഴയും ചുമത്തപ്പെടും. ഇരകളുടെ പിന്തുണയ്‌ക്കും അവർക്ക് കൂടുതൽ സംരക്ഷണം നൽകാനുമായാണ്...

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം: പ്രത്യേക സെഷനുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാം

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി സന്ദർശകർക്ക് പ്രത്യേക സെഷനുകളിൽ മുൻകൂട്ടി ബുക്ക് ചെയ്ത് പങ്കെടുക്കാൻ അവസരം. നവംബർ 6 മുതൽ 17 വരെ നടക്കുന്ന പുസ്തകോത്സവത്തിൽ പുസ്തക പ്രദർശനത്തിന് പുറമേ 500ൽ...

‘മേപ്പടിയാനിൽ അഭിനയിക്കാൻ ഒരു തേങ്ങയും ഉണ്ടായിരുന്നില്ല’; ചർച്ചയായി നിഖില വിമലിന്റെ വാക്കുകൾ

കുറഞ്ഞ കാലയളവിനുള്ളിൽ മലയാളം സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത താരമാണ് നിഖില വിമൽ. സിനിമക്ക് പുറമെ ഇന്റർവ്യൂകളിൽ കുറിക്കു കൊള്ളുന്ന മറുപടികൾ നൽകുന്ന നടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുമുണ്ട്. അത്തരത്തിൽ മേപ്പടിയാൻ എന്ന...

സാഗർ ഏലിയാസ് ജാക്കി എന്ന പേരിട്ടത് മോഹൻലാൽ

നായികയോട് പേരും പറഞ്ഞ് കൂളിംഗ് ഗ്ലാസും വെച്ച് സ്റ്റൈലിൽ നടന്നുപോകുന്ന ലാലേട്ടൻ.. മേമ്പൊടിക്ക് മലയാളികൾ ഏറ്റെടുത്ത ബിജിഎമ്മും. മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ച ഇരുപതാം നൂറ്റാണ്ടിലെ സൂപ്പർ സീൻ എന്നാൽ മോഹൻലാലിൻ്റെ അധോലോക...

ഷാർജയിൽ വിദേശികൾക്കും ആരോഗ്യ ഇൻഷുറൻസ്; പ്രഖ്യാപനവുമായി ഭരണാധികാരി

വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് പ​ദ്ധതിയുമായി ഷാർജ. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്‌ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഷാർജയിൽ താമസിക്കുന്ന വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. നിലവിൽ...
spot_img