‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
രാവിലെ പത്രം വായിക്കുക പലർക്കും ശീലമായി കഴിഞ്ഞു. പത്രം ഇറങ്ങിയിട്ട് എത്ര നാൾ ആയി എന്ന് അറിയുമോ? 244 വർഷമായി ഇന്ത്യയിൽ പത്രം പുറത്തിറങ്ങിയിട്ട്.
1780 ലാണ് ഇന്ത്യയിലെയും ഏഷ്യയിലെയും തന്നെ ആദ്യത്തെ പത്രമായ...
യുഎഇയിലെ അറിയപ്പെടുന്ന റേസറും സോഷ്യൽ മീഡിയ താരവുമായ ഹംദ തര്യാമിന്റെ വിയോഗം പലർക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. 24 വയസുകാരിയായ ഹംദ ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. തന്റെ ജീവിത്തിൽ ആഗ്രഹിച്ച പലതും നേടിയ...
കൈകൊണ്ട് നിർമ്മിച്ച പുരാതന പേർഷ്യൻ പരവതാനി, അപൂർവ്വങ്ങളിൽ അപൂർവ്വം! വിലയെത്രയെന്നോ 10 മില്യൺ ദിർഹം. ദുബായിലെ ഏറ്റവും വിലയേറിയ പരവതാനികളിൽ ഒന്നെന്ന ബഹുമതി നേടിയിരിക്കുകയാണ് 10 മില്യൺ ദിർഹം വിലമതിക്കുന്ന പുരാതന പേർഷ്യൻ...
ബിസിനസ്സ് എന്നു പറഞ്ഞാൽ അതൊരു ചലഞ്ചാണ്. ജീവിതത്തിന്റെ സേഫ് സോണിൽ നിൽക്കാതെ വെല്ലുവിളി ഏറ്റെടുക്കുന്നവർ മാത്രമേ പലപ്പോഴും വിജയം കൈവരിക്കാറുള്ളൂ. അത്തരത്തിലുള്ള രണ്ട് വനിതകളെ പരിചയപ്പെടാം ഇന്നത്തെ വനിതാ ശബ്ദത്തിലൂടെ. ഹെൻഡ് അൽ...
''മരണം രംഗബോധമില്ലാത്ത കോമാളി''യെന്ന് പറയുന്നത് എത്രയോ അർത്ഥവത്തായ വാക്കാണ്. പല വേർപാടുകളും വലിയൊരു വിടവാണ് ഉണ്ടാക്കുന്നത്. ആ വിടവുകൾ നേരെയാക്കുക എന്നതും അസാധ്യമാണ്. വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിൽ ഓർത്തിരിക്കേണ്ട ചില നിർദ്ദേശങ്ങൾ നൽകുമ്പോൾ...
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവമാണ് സംസ്ഥാന സ്കൂൾ കലോത്സവം. സ്കൂൾ കലോത്സവത്തിന് ഇന്നും പത്തരമാറ്റാണ്. കലോത്സവത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയന്റുകൾ നേടുന്ന പെൺകുട്ടിക്ക് കലാതിലകം എന്ന പട്ടവും, ആൺകുട്ടിക്ക് കലാപ്രതിഭ...