യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും നൽകിയ ആദായ നികുതി റിപ്പോർട്ട് പുറത്ത്. 2024 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നികുതി റിട്ടേണുകൾ പുറത്തിറക്കിയത്.
2022ൽ 4.75(500,000 ഡോളർ) കോടി രൂപയായിരുന്നു ഇവരുടെ വരുമാനം. 2021-ൽ 5.01 കോടി രൂപയായിരുന്നു (610,702 ഡോളർ) ബൈഡന്റെ വരുമാനം. വൈസ് പ്രസിഡൻ്റ് കമല ഹാരിസിൻ്റേയും ഭർത്താവ് ഡഗ് എംഹോഫിൻ്റേയും വരുമാനം 3.75 (456,918 ഡോളർ) കോടി രൂപയാണെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
വരുമാനത്തിന്റെ ഏകദേശം 3.5 ശതമാനം 20 ചാരിറ്റികൾക്കായി സംഭാവന ചെയ്തതി രേഖകൾ പറയുന്നു. രേഖകൾ പറയുന്നതനുസരിച്ച് അമേരിക്കൻ പ്രസിഡന്റിന്റെ ശമ്പളം 3.28 (400,000ഡോളർ) കോടി രൂപയാണ്. നോർത്തേൺ വെർജീനിയ കമ്മ്യൂണിറ്റി കോളേജിലെ അധ്യാപികയായി ജോലി ചെയ്യുന്ന ജിൽ ബൈഡൻ്റെ വരുമാനം 67.5 ലക്ഷം (82,335 ഡോളർ) രൂപയാണെന്നാണ് രേഖകളിൽ പറയുന്നത്. ബാക്കിയുള്ള തുക നിക്ഷേപ പലിശ, പെൻഷൻ, വാർഷികം, റിട്ടയർമെന്റ് വഴിയുള്ള വരുമാനമാണെന്ന് ഇരുവരും സമർപ്പിച്ച സംയുക്ത നികുതി റിട്ടേൺ പറയുന്നു. വരുമാനത്തിൽ നിന്നും 23.8 ശതമാനമാണ് ഫെഡറൽ ടാക്സായി ബൈഡൻ അടച്ചത്.
വൈസ് പ്രസിഡന്റ് കമല ഹാരിസിന്റേയും എംഹോഫിന്റേയും വരുമാനം 3.75 ( 456,918 ഡോളർ) കോടി രൂപയാണ്. 20.5 ശതമാനമാണ് നികുതി അടച്ചത്. 76.8 ലക്ഷം (93,570 ഡോളർ) വരുമിത്. 18.8 ലക്ഷം (23,000 ഡോളർ) രൂപയാണ് കഴിഞ്ഞ വർഷം വിവിധ സന്നദ്ധ സംഘടനകൾക്ക് സംഭാവന നൽകിയത്.