ഒമാനില്‍ ഇ പേയ്മെന്‍റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം. മുന്‍ നിശ്ചയിച്ച എട്ട് വിഭാഗം വാണിജ്യ ഇടപാടുകൾക്കാണ് ഇ പേയ്മെന്‍റ് സംവിധാനം നിര്‍ബന്ധമാക്കിയത്. ഇ പേയ്മെന്‍റ് സംവിധാനം ഒരുക്കിയിട്ടില്ലെങ്കില്‍ നൂറ് റിയാല്‍ പിഴ ചുമത്താനും തീരുമാനമുണ്ട്.
സ്വര്‍ണം, വെളളി, റസ്റ്റോറന്റുകൾ, പച്ചക്കറി, പഴവര്‍ഗം, ഭക്ഷ്യോത്പന്നങ്ങൾ, ഇലക്ട്രോണിക്സ് വ്യാപാരം, കെട്ടിട നിര്‍മ്മാണ ഉല്‍പ്പന്നങ്ങൾ, പുകയില വ്യാപാരം എന്നിവയ്ക്കാണ് ഇ പേയ്മെന്‍റ് നിര്‍ബന്ധമാക്കിയത്. വ്യവസായ മേഖല, കോംപ്ലക്സുകൾ, വാണിജ്യകേന്ദ്രങ്ങൾ, ഗിഫ്റ്റ് മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകൾക്കും ഇ പേയ്മെന്‍റ് സംവിധാനം നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഉപഭോക്താവിന് പണമായോ ഇ പേയ്മെന്‍റ് സേവനങ്ങൾ വഴിയോ പണം അടയ്ക്കാന്‍ കഴിയും. എന്നാല്‍ സ്ഥാപനങ്ങൾ ഇ പേയ്മെന്‍റായി രേഖപ്പെടുത്തണം. തവണകളായി പണം അടയ്ക്കാനും അവസരമുണ്ട്. അതേസമയം പരാതിയുണ്ടെങ്കില്‍ ഉപഭോക്തൃസംരക്ഷണ സമതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.