ലോകമെങ്ങുമുളള വിശ്വാസ സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷത്തിൽ .പ്രത്യാശയുടെ സന്ദേശവുമായാണ് ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കുചേരുന്നത്. മാനവകുലത്തിൻ്റെ രക്ഷക്കായി കുരിശിൽ ജീവൻ വെടിഞ്ഞശേഷം പ്രത്യാശയേകി മൂന്നാം ദിനം യേശുദേവൻ ഉയർത്തെഴുന്നേറ്റതിൻ്റെ സന്ദേശമാണ് വിശ്വാസികൾക്ക് ഈസ്റ്റർ ദിനം.
അമ്പത് ദിവസം നീണ്ടുനിന്ന നോമ്പ് ആചരണത്തിനും മനസൊരുക്കത്തോടെയുളള പ്രാർത്ഥകൾക്കും ശേഷമാണ് വിശ്വാസികൾ ഈസ്റ്ററിനെ വരവേൽക്കുന്നത്. ശനിയാഴ്ച അർധരാത്രി മുതൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ നടന്നു. കേരളത്തിന് പുറത്തുളള വിശ്വസ സമൂഹവും പള്ളികളിലെ പ്രർത്ഥനകളിൽ പങ്കെടുത്തു. പ്രഭാത നമസ്കാരം, ഉയിർപ്പ് ശുശ്രൂഷ, കുർബാന എന്നിവയ്ക്ക് ശേഷം ദേവാലയങ്ങിൽ ഈസ്റ്റർ ദിന സന്ദേശവും കൈമാറി.
ഈസ്റ്ററോടെ ഒരാഴ്ചത്തെ വിശുദ്ധവാരാചരണവും സമാപിക്കും. ഏപ്രിൽ രണ്ട് ഓശാന ഞായറോടെയണ് വിശുദ്ധ വാരാചരണത്തിന് തുടക്കമിട്ടത്. കുരിശിൻ്റെ വഴി, ഉപവാസം, ധ്യാനങ്ങൾ തുടങ്ങി വിവിധ പരിപാടികളും ഈ ദിവസങ്ങളിൽ ദേവാലയങ്ങളിൽ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഈസ്റ്റർദിനം സന്തോഷത്തിൻ്റേതാണ്.
ആശംസകളും സമ്മാനങ്ങളും കൈമാറുന്നതിൻ്റേയും ഒത്തുചേരലിൻ്റേയും ദിവസം കൂടിയാണിത്.