വിവിധ മേഖലകളിൽ പ്രഗൽഭരായ ആയിരം അറബ് പൌരൻ മാരെ പ്രോത്സാഹിപ്പിക്കുന്ന ഗ്രേറ്റ് അറബ് മൈൻഡ്സ് സംരംഭവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചകൾ നടത്തി യുഎഇ വൈസ് പ്രസിഡൻ്രും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കമ്മിറ്റി അംഗങ്ങളുമായി നടത്തിയി കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ വിലയിരുത്തി.
കഴിഞ്ഞ വർഷം ജനുവരിയിൽ ആരംഭിച്ചതാണ് 100 മില്യൺ ദിർഹം (27.22 മില്യൺ ഡോളർ) പ്രോഗ്രാം. ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, സോഫ്‌റ്റ്‌വെയർ, ഡാറ്റ സയൻസ്, ഇക്കണോമിക്‌സ്, ഉന്നത വിദ്യാഭ്യാസം, ഗവേഷണം എന്നിവയിൽ പ്രഗത്ഭരായ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി.നാല് കാബിനറ്റ് മന്ത്രിമാരുടെ മേൽനോട്ടത്തിൽ നടക്കുന്ന പരിപാടിയുടെ അടിസ്ഥാനമായി ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചർ ഉപയോഗിക്കും.
ശാസ്‌ത്രീയവും സാംസ്‌കാരികവുമായ മുന്നേറ്റങ്ങൾക്ക് അറബ് പ്രതിഭകളുടെ കഴിവുകൾ പ്രയോജനപ്പെടുത്തകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി സർഗ്ഗാത്മക അറബ് പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കും.ഗവേഷണം, വികസനം, സാങ്കേതികവിദ്യകൾ എന്നിവയിൽ പിന്തുണ നൽകും. ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എഴുത്തുകാർ, ചിന്തകർ, ഗവേഷകർ, നവീനർ എന്നിവരുമായും ചേർന്ന് പ്രവർത്തിക്കും.
യോഗത്തിൽ സംരംഭത്തിൻ്റെ പ്രധാന ഉദ്ദേശങ്ങളെപ്പറ്റിയും നടത്തിപ്പിനെപ്പറ്റിയും മൂല്യനിർണ്ണയ പ്രക്രിയയെയും കുറിച്ചും ശൈഖ് മുഹമ്മദിനെ വിവരിച്ചു.പദ്ധതി ആരംഭിച്ചത് മുതൽ ലോകമെമ്പാടുമുള്ള ശാസ്ത്ര-ഗവേഷക കമ്മ്യൂണിറ്റികളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശാസ്ത്രജ്ഞർ, ഗവേഷകർ, ശാസ്ത്ര സംഭാവനകളുള്ള വ്യക്തികൾ എന്നിവർക്കായി ആയിരക്കണക്കിന് നോമിനേഷനുകളാണ് ലഭിച്ചിട്ടുളളത്.