ശമ്പളക്കാരായ ഭിക്ഷാടകർക്കെതിരേ ജാഗ്രത വേണമെന്ന് യുഎഇ

Date:

Share post:

ഷാർജ എമിറേറ്റിൽ അനധികൃതമായി നടക്കുന്ന ഭിക്ഷാടനത്തിനെതിരേ പൊലീസ് നടപടികൾ മുന്നോട്ട്. എമിറേറ്റിലെ താമസക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സാമ്പത്തിക തട്ടിപ്പായി കണക്കിലെടുത്താണ് പൊലീസ് നടപടികൾ. റമദാൻ കാലത്തെ ഭിക്ഷാടനത്തിനെതിരേ പൊലീസ് കഴിഞ്ഞ ദിവസം ക്യാമ്പൈനും പരിശോധനയും ശക്തമാക്കിയിരുന്നു.

റമദാനിൽ വികാരം മുതലെടുക്കുന്ന ശമ്പളക്കാരായ യാചകർക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിൻ്റെ പുതിയ മുന്നറിയിപ്പ്.ടൂറിസത്തിൻ്റെ മറവിൽ ഭിക്ഷാടനം നടത്താൻ നിരവധി ആളുകൾ രാജ്യത്ത് പ്രവേശിച്ചെന്നാണ് പൊലീസ് നിഗമനം. റമദാൻ മാസം മുതലെടുക്കാൻ ധാരാളം യാചകർ വിസിറ്റ് വിസയിൽ രാജ്യത്തേക്ക് കടന്നതായി പോലീസ് ഓപ്പറേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗ് ജനറൽ ഇബ്രാഹിം അൽ അജലാണ് വെളിപ്പെടുത്തിയത്. ഇത്തരക്കാരിൽ ചിലർ പിടിയിലായെന്നും പൊലീസ് അറിയിച്ചു.

ശമ്പളം നൽകി ഭിക്ഷാടകരെ നിയോഗിക്കുന്ന വിഭാഗത്തെ പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.‘ഭിക്ഷാടനം ഒരു കുറ്റകൃത്യമാണ് എന്ന സന്ദേശവുമായി പൊലീസ് അതോറിറ്റി വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. സമൂഹസുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ പങ്കാളികളാകണമെന്നും ഷാർജ പോലീസ് പൊതുജനങ്ങളോട് അറിയിച്ചു.

ദുബായിലും പരിശോധന

അതേസമയം ദുബായിൽ നടത്തിയ പരിശോധനയിൽ 25 പേരാണ് റമദാൻ്റെ ആദ്യ ദിനങ്ങളിൽ പിടിയിലായത്.ജനസാന്ദ്ര മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന.വ്യാപാര കേന്ദ്രങ്ങൾ, മസ്ജിദുകളുടെ പരിസരങ്ങൾ എന്നിവ പൊലീസ് നിരീക്ഷണത്തിലാണെന്നും ദുബായ് പൊലീസ് അറിയിച്ചു. പിടിയിലായവരിൽ 13 വനിതകളും ഉൾപ്പെടുന്നുണ്ട്.അനധികൃത ഭിക്ഷാടകർ മോഷണം പോലെയുളള കുറ്റകൃത്യങ്ങളിൽ ഏടപ്പെടുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...