മാർച്ച് 15 അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാൻ യുഎൻ ആഹ്വാനം

Date:

Share post:

മാർച്ച് 15 ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് ഐക്യരാഷ്ട്രസഭ. മുസ്‌ലിം വിശ്വാസികൾക്കെതിരായി വർദ്ധിച്ചുവരുന്ന വിദ്വേഷവും വിവേചനവും അക്രമവും നേരിടുന്നതിൻ്റെ ഭാഗമായാണ് ദിനാചരണമെന്ന് യു.എൻ വ്യക്തമാക്കി. 2022ൽ യു.എൻ പൊതുസഭയുടെ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചതിനെ തുടർന്നാണ് മാർച്ച് 15ന്​ ഇസ്ലാമോഫോബിയ വിരുദ്ധ ദിനം അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ തീരുമാനം ആയത്​.

സമാധാനം, സഹിഷ്ണുത, മനുഷ്യാവകാശങ്ങൾ, മത വൈവിധ്യങ്ങൾ എന്നിവയോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കാൻ ദിനാചരണം ആഹ്വാനം ചെയ്യുന്നുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയൊ ഗുട്ടെറസ് പറഞ്ഞു. മുസ്​ലിം സ്ത്രീകൾ മൂന്നിരട്ടി വിവേചനത്തിന്​ ഇരയാകുന്നുണ്ട്. സംവാദവും മതസൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്നതിന് ഒന്നിച്ച്​ പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള മതനേതാക്കളോട് യു.എൻ മേധാവി നന്ദിയും അറിയിച്ചു.

ഇസ്ലാമോഫോബിയയ്ക്കെതിരേ ലോകത്താകമാനം വെത്യസ്ത പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ശക്തമായി ബോധവത്കരണമാണ് െഎക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ഇതിനായി 51 പേർ കൂട്ടക്കൊല ചെയ്യപ്പെട്ട ക്രൈസ്റ്റ്​ ചർച്ച്​ മസ്​ജിദ് വെടിവെപ്പ് നടന്ന ദിവസമായ മാർച്ച്​ 15 തെരഞ്ഞെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം) അറിയിച്ചു. നാളെയും മറ്റന്നാളുമാണ് (ബുധൻ, വ്യാഴം) രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്യാൻ...

മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ മകൻ മുംബൈ ഐപിഎൽ ടീമിൽ

ഐപിഎൽ താരലേലത്തിൻ്റെ അവസാന നിമിഷം അപ്രതീക്ഷിത ‘എൻട്രി’യിലൂടെ ശ്രദ്ധേയനായ മലയാളി യുവാവ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് പുത്തൂർ കേരള ക്രിക്കറ്റിലും ദേശീയ ക്രിക്കറ്റിലും...