സൗദിയിൽ സർക്കാർ – സ്വകാര്യ മേഖലയിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ ഒപ്പുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. അഞ്ച് വർഷം വരെ ജയിലും 50 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയെന്നും മുന്നറിയിപ്പ്. ഇലക്ട്രോണിക് സിഗ്നേച്ചർ, സർട്ടിഫിക്കറ്റുകൾ തുടങ്ങി ഡിജിറ്റൽ രേഖകൾ വ്യാജമായി നിർമ്മിക്കുന്നതും കടുത്ത നിയമലംഘനമായി കണക്കാക്കുമെന്നും മുന്നറിയിപ്പ്.
രേഖകൾ വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് ഉപയോഗിക്കുന്നതും സമാനമായ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് പബ്ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വ്യാജരേഖകൾ തയ്യാറാക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും കംപ്യൂട്ടറുകളും പ്രോഗ്രാമുകളും കണ്ടുകെട്ടും. ഡിജിറ്റല്‍ ഒപ്പുകളുടെ ദുരുപയോഗം കണ്ടെത്താന്‍ നടപടികൾ ആരംഭിച്ചതായും അധികൃതര്‍ സൂചിപ്പിച്ചു.
രാജ്യത്ത് ഡിജിറ്റല്‍ പരിവര്‍ത്തനം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കങ്ങൾ. പിടിയിലാകുന്ന പ്രതികളുടെ ചിലവലിൽ കുറ്റകൃത്യം പരസ്യപ്പെടുത്തുകയും ചെയ്യും. വ്യാജ ഇലക്ട്രോണിക് രേഖകളുമായി ബന്ധപ്പെ എല്ലാ നിയമലംഘനങ്ങളിലും അറസ്റ്റുണ്ടാകും. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഇത് ഉൾപ്പെടുത്തിയിട്ടുളളത്. ഇലക്ട്രോണിക് ഇടപാടുകളിലെ കുറ്റകൃത്യങ്ങൾ തടയാൻ ശക്തമായ നിയമവ്യവസ്ഥകളാണ് സൗദിയിലുളളതെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.