യുഎഇയുടെ ചാന്ദ്രദൗത്യം വൈകുന്നു; റാഷിദ് റോവര്‍ വിക്ഷേപണം മാറ്റി

Date:

Share post:

യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവറിന്‍റെ വിക്ഷേപണം വീണ്ടും മാറ്റി. സാങ്കേതിക തടസ്സങ്ങൾശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വ്യാ‍ഴാ‍ഴ്ച പ്രഖ്യാപിച്ച വിക്ഷേപണവും മാറ്റുകയായിരുന്നു. പുതിയ ലോഞ്ചിംഗ് തീയതി പിന്നീട് പ്രഖ്യാപിക്കും.

റോവറിനെ വഹിക്കുന്ന ലാന്‍ററില്‍ കൂടുതല്‍ പരിശോധനയും ഡേറ്റാ വിശകലനവും അനിവാര്യമായ ഘട്ടത്തിലാണ് വിക്ഷേപണം നീട്ടിയത്. സാങ്കേതിക തടസ്സങ്ങളും കാലാവസ്ഥ പ്രതികൂല ഘടകങ്ങളും കണക്കിലെടുത്ത് പലവട്ടം പദ്ധതി മാറ്റിവെച്ചിരുന്നു. നവംബര്‍ 30ന് അവസാനിക്കേണ്ട് കൗണ്ട് ഡൗണ്‍ ഒരു ദിവസം കൂടി നീട്ടിയെങ്കിലും വിക്ഷേപണത്തിന് അനുകൂല സാഹചര്യങ്ങൾ ഉണ്ടായില്ല.

ചാന്ദ്ര പര്യവേഷണ രംഗത്തെ യുഎഇയുടെ ചരിത്ര ദൗത്യമാണ് വൈകുന്നത്. തദ്ദേശീയമായി നിര്‍മ്മിച്ച റോവര്‍ ജപ്പാന്‍ നിര്‍മ്മിത ലാന്ററിന്‍റെ സഹായത്തോടെ ചന്ദ്രോപരിതലത്തില്‍ ഇറക്കുകയാണ് ലക്ഷ്യം. സ്പേസ് എക്സ് ഫാൽക്കണ്‍ റോക്കറ്റ് ഉപയോഗിച്ച് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നാണ് റോവര്‍ വിക്ഷേപണത്തിന് തയ്യാറാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...