ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ തീരുമാനിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പാർക്കിംഗ് താരിഫുകൾ ഉൾപ്പെടെയുള്ള വേരിയബിൾ പാർക്കിംഗ് താരിഫ് നയങ്ങൾ നടപ്പിലാക്കുമെന്നാണ് ആർടിഎ അറിയിച്ചത്. 2025 മാർച്ച് അവസാനത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
പ്രീമിയം പാർക്കിംഗ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 6 ദിർഹവും രാവിലെ തിരക്കുള്ള സമയത്തും (രാവിലെ 8 മുതൽ 10 വരെ) വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളിലും പാർക്കിംഗ് ഫീസ് മണിക്കൂറിന് 6 ദിർഹമായും മറ്റ് പൊതു പണമടച്ചുള്ള പാർക്കിംഗ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 4 ദിർഹമായുമാണ് തീരുമാനിച്ചിരിക്കുന്നത്.
തിരക്കില്ലാത്ത സമയങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ 10 വരെയും താരിഫുകൾ മാറ്റമില്ലാതെ തുടരും. ഞായറാഴ്ചകളിൽ രാത്രി 10 മുതൽ രാവിലെ 8 വരെ പാർക്കിംഗ് സൗജന്യമായിരിക്കും. അതേസമയം, വേൾഡ് ട്രേഡ് സെൻ്റർ ഉൾപ്പെടെ പ്രധാനപരിപാടികൾ നടക്കുന്ന മേഖലയിലെ പാർക്കിങ് സോണുകളിൽ തിരക്കേറുന്ന സമയത്ത് മണിക്കൂറിൽ 25 ദിർഹമായും പാർക്കിങ് നിരക്ക് ഉയരും.